നിലവിലുള്ള വീടുകളിലേക്ക് സെക്കൻഡറി സ്യൂട്ടുകൾ നിർമ്മിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുമെന്ന് ഫെഡറൽ ഇമിഗ്രേഷൻ മന്ത്രി ഷോൺ ഫ്രേസർ. നിലവില ലോൺ പരിധി 40,000 ഡോളറിൽ നിന്ന് 80,000 ഡോളറായി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ 2 ശതമാനനം പലിശ നിരക്കിൽ 15 വർഷത്തെ കാലയളവിലാണ് വായ്പ നൽകുന്നത്.
2025 ജനുവരി 15 മുതൽ സെക്കൻഡറി സ്യൂട്ട് ലോൺ പ്രോഗ്രാം ആരംഭിക്കും. ഇതിന് പുറമേ, ഒരു സെക്കണ്ടറി സ്യൂട്ട് ചേർക്കുന്നതിനുള്ള ചെലവ് വഹിക്കാൻ ഇൻഷ്വർ ചെയ്ത മോർട്ട്ഗേജുകൾ ഉപയോഗിച്ച് റീഫിനാൻസ് ചെയ്യാനും വീട്ടുടമകൾക്ക് കഴിയും.പ്രത്യേകിച്ചും, കടം കൊടുക്കുന്നവരും ഇൻഷുറൻസ് ചെയ്യുന്നവരും അവരുടെ വീടിൻ്റെ നവീകരണത്തിനു ശേഷമുള്ള മൂല്യത്തിൻ്റെ 90 ശതമാനം വരെ മോർട്ട്ഗേജ് റീഫിനാൻസിങ് അനുവദിക്കും. 30 വർഷം വരെ വായ്പ തിരിച്ചടവ് കാലയളവ് ലഭിക്കും. ഒരു സെക്കൻഡറി സ്യൂട്ട് നിർമ്മിക്കുന്നതിനുള്ള ചെലവ് നികത്താൻ സഹായിക്കുന്നതിന് ലോൺ പ്രോഗ്രാമും മോർട്ട്ഗേജ് ഫിനാൻസിംഗും ഉപയോഗിക്കുന്നതിന് വീട്ടുടമസ്ഥർക്ക് കഴിയും.







