കാനഡയിലുടനീളം പുതിയ കോവിഡ് വകഭേദമായ ജെഎന്‍.1 അതിവേഗം പടരുന്നതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ(പിഎച്ച്എസി) റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 9 നാണ് കാനഡയില്‍ ജെഎന്‍.1 വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. എന്നാൽ മറ്റ് കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് ജെഎന്‍.1 ന് വ്യാപനശേഷി കൂടുതലാണെന്നും അധിക ലക്ഷണങ്ങള്‍ ഉണ്ടാകാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ജെഎന്‍.1 പടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പിഎച്ച്എസി മുന്നറിയിപ്പ് നല്‍കി. അസുഖം വരുമ്പോള്‍ വീട്ടിലിക്കുക, മാസ്‌ക് ധരിക്കുക, ഇന്‍ഡോര്‍ വെന്റിലേഷന്‍ മെച്ചപ്പെടുത്തുക, ശുചിത്വം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഡിസംബര്‍ 10 ന് കാനഡയിലെ എല്ലാ വകഭേദങ്ങളുടെയും 26.6 ശതമാനം ജെഎന്‍.1 ആയിരുന്നു. എന്നാല്‍ ആ സമയത്ത് പ്രബലമായിരുന്നില്ല. എന്നാല്‍ ഡിസംബര്‍ 17 ഓടെ രാജ്യത്തുടനീളമുള്ള എല്ലാ വകഭേദങ്ങളുടെയും ഉയര്‍ന്ന ശതമാനം ജെഎന്‍.1 ആയതായി പിഎച്ച്എസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
