മധ്യ, കിഴക്കൻ കാനഡയിൽ 40 സെ.നോളം ചൂട് അനുഭവപ്പെടുന്നതിനാൽ അതിതീവ്ര ഉഷ്ണ തരംഗ മുന്നറിയിപ്പുകൾ ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട്.
സെൻട്രൽ, അറ്റ്‌ലാൻ്റിക് കാനഡയിൽ ഇന്ന് കുറഞ്ഞ താപനില 30-ഡിഗ്രി സൈൽഷ്യസും ഈർപ്പവുമായി കൂടിച്ചേരുമ്പോൾ താപനില 40-ഡിഗ്രി സൈൽഷ്യസായി ഉയരും. ഒൻ്റാറിയോ, ക്യൂബെക്ക്, ന്യൂ ബ്രൺസ്‌വിക്ക് എന്നിവിടങ്ങളിൽ ചൂട് കൂടും. ഹാലിഫാക്സ്, നോവ സ്കോഷ്യയുടെ തെക്കൻ മേഖലകളും കടുത്ത ചൂട് മുന്നറിയിപ്പിലാണ്. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ 29 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ഈർപ്പവുമായി കൂടിച്ചേർന്ന് 41 ഡിഗ്രി സൈൽഷ്യസ് വരെ ഉയരുമെന്നും റിപ്പോർട്ട് പറയുന്നു.
ചില പ്രദേശങ്ങളിൽ തിങ്കളാഴ്‌ച സാധാരണയേക്കാൾ കൂടുതൽ ചൂട് രേഖപ്പെടുത്തിയതായി എൻവയോൺമെന്റ് കാനഡ വ്യക്തമാക്കി. ഒന്റാറിയോയിലെ ബാൻക്രോഫ്റ്റ് 30.9 ഡിഗ്രി സൈൽഷ്യസും, ബിയാട്രിസിൽ 30.2, ഹാരോ 33.9, ക്യുബെക്ക് സെൻ്റ്-അനിസെറ്റിൽ 30.8 എന്നിങ്ങനെയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.
വടക്കുപടിഞ്ഞാറൻ ഒൻ്റാറിയോയിൽ ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റിനുള്ള സാധ്യതയുണ്ട്. ഇന്ന് രാവിലെ ഇടിമിന്നലുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നു. ആലിപ്പഴം വീഴാവും, കനത്ത മഴയ്ക്കും മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും എൻവയോൺമെൻ്റ് കാനഡ വ്യക്തമാക്കിട്ടുണ്ട്.
മധ്യ, കിഴക്കൻ കാനഡയിൽ അതിതീവ്ര ഉഷ്ണ തരംഗം, മുന്നറിയിപ്പ്
Reading Time: < 1 minute






