കാനഡയിൽ ജീവിതച്ചെലവ് വർധിക്കുന്നതും ഭവന പ്രതിസന്ധിയും സമീപകാല ഇമിഗ്രേഷൻ നയത്തിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായി പുതുതായി രാജ്യത്തെത്തിയ അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ. ഈ സാഹചര്യത്തിൽ, ഈ മാസം ഫെഡറൽ സർക്കാർ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കുള്ള ജീവിതച്ചെലവ് ആവശ്യകത ഇരട്ടിയാക്കി. കൂടാതെ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ രാജ്യത്ത് അനുവദിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുവെന്നും അറിയിച്ചിട്ടുണ്ട്.
. ഇത് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പഠനച്ചെലവും ജീവിതച്ചെലവും വർദ്ധിക്കുന്നതിനിടയിൽ, അവർക്ക് താങ്ങാനാവുന്ന വീടുകളും കണ്ടെത്താൻ ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിൽ, പല വിദ്യാർത്ഥികൾക്കും പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരും.കാനഡയിലെ പഠനം കഴിഞ്ഞ ശേഷം തൊഴിൽ കണ്ടെത്തുന്നതിനുള്ള നിയമങ്ങൾ കർശനമാക്കിയേക്കാം എന്ന ആശങ്കയും വിദ്യാർത്ഥികൾക്കുണ്ട്. ഇത് അവരുടെ ഭാവി തൊഴിൽ സാധ്യതകളെ കുറിച്ച് അനിശ്ചിതത്വം സൃഷ്ടിക്കുന്നു.
രാജ്യത്ത് ഭവന ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിപ്പിച്ചതിന് ഫെഡറൽ സർക്കാരിന് വിമർശനങ്ങൾ നേരിടേണ്ടി വന്നു. 2023 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 300,000-ത്തിലധികം താൽക്കാലിക താമസക്കാർ കാനഡയിലെത്തിയെന്നാണ് കണക്കുകൾ. ഇതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളും കുടിയേറ്റ തൊഴിലാളികളുമാണ്. ഈ എണ്ണം ആശങ്കാജനകമാണെന്ന് മാർക്ക് മില്ലർ പറഞ്ഞു.







