dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #Travel

എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; രണ്ടേകാൽ മണിക്കൂർ ലാൻഡ് ചെയ്യാതെ വട്ടമിട്ട് പറന്നു, ഒടുവിൽ ആശ്വാസം

Reading Time: < 1 minute

ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ ആശങ്ക. എയർ ഇന്ത്യയുടെ ട്രിച്ചി-ഷാർജ വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്നാണിത്. ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രിച്ചിയിലേക്ക് തന്നെ തിരിക്കുകയായിരുന്നു. ട്രിച്ചിയുടെ ആഘാഷത്ത് വട്ടമിട്ട് ഇന്ധനം കളഞ്ഞ ശേഷം വിമാനം താഴെയിറങ്ങി.
ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് ഏവരേയും ആശങ്കയിലാഴ്ത്തിയത്. ബോയിം​ഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചതിനെത്തുടർന്നാണിത്. 141 യാത്രക്കാരാണ് വിമാനത്തിലുള്ളത്.
രണ്ടേകാൽ മണിക്കൂറായി ലാൻഡ് ചെയ്യാതെ ട്രിച്ചിയിൽ വട്ടമിട്ട് പറക്കുകയാണ് വിമാനം. യാത്രക്കാരിൽ അധികവും തമിഴ്നാട് സ്വദേശികളാണ്. അടിയന്തിര സാഹചര്യം നേരിടാൻ 0ലധികം ആംബുലൻസുകളും ഫയർഫോഴ്സ് വാഹനങ്ങളും സജ്ജമാണ്. ട്രിച്ചി വിമാനത്താവളം അടിയന്തിര ലാൻഡിങ്ങിന് തയ്യാറെടുത്തിരിക്കുകയാണ്. വലിയ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണ് അധികൃതർ.

Leave a comment

Your email address will not be published. Required fields are marked *