ലോകം കോവിഡ് അടച്ചുപൂട്ടലുകൾക്ക് നാലുവർഷങ്ങൾക്കിപ്പുറം കൊറോണ വൈറസിന്റെ രണ്ട് പുതിയ വകഭേദങ്ങൾ കാനഡയിൽ പടരുന്നതായി റിപ്പോർട്ട്.
കോവിഡ്-19 വൈറസിന്റെ തന്നെ ഒരു മ്യൂട്ടേഷൻ ആയ ഒമിക്രോൺ വിഭാഗത്തിൽ പെടുന്ന KP.2ഉം KP.3ഉം എന്ന പേരിലറിയപ്പെടുന്ന ഈ പുതിയ ഉപ-വകഭേദങ്ങൾ വളരെ വേഗത്തിലാണ് വ്യാപിച്ചത്. മെയ് 19 ലെ കണക്കനുസരിച്ച്, കാനഡയിലെ കോവിഡ് -19 കേസുകളിൽ 49.2 ശതമാനവും ഈ ഉപ-വകഭേദങ്ങളാണെന്ന് റിപ്പോർട്ട് പറയുന്നു.
ഈ പുതിയ ഉപ-വകഭേദങ്ങൾ മനുഷ്യശരീരത്തിൽ എത്രത്തോളം ബാധിക്കുന്നു എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. വൈറസിൻ്റെ ആഘാതം ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കുമെന്ന് ടൊറൻ്റോ ജനറൽ ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധനായ ഡോ. ഐസക് ബോഗോച്ച് പറയുന്നു.
പുതിയ വകഭേദങ്ങൾ മനുഷ്യനിൽ പ്രവചനാതീതമായ ലക്ഷണങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചില ആളുകൾക്ക് കൂടുതൽ ഗുരുതരമായ അണുബാധ ഉണ്ടാകും, ചിലർക്ക് നേരിയ അണുബാധയുണ്ടാകും, ചിലർക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. പ്രായം, ആരോഗ്യം തുടങ്ങിയ ഘടകങ്ങൾ അനുസരിച്ചാണ് അണുബാധയെന്നും ബൊഗോച്ച് പറയുന്നു. നിലവിലെ വാക്സിനുകൾ അണുബാധയുടെ സാധ്യത കുറയ്ക്കുമെന്ന് അദ്ദേഹം പറയുന്നു.
പുതിയ കോവിഡ്-19 സബ് വേരിയൻ്റുകൾ കാനഡയിൽ പടരുന്നു
Reading Time: < 1 minute






