ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസ് ചർച്ച ചെയ്യാൻ കാനഡയുടെ രഹസ്യാന്വേഷണ ഏജൻസി മേധാവി ഡേവിഡ് വിഗ്നോൾട്ട് രണ്ടുതവണ ഇന്ത്യയിലെത്തിതായി റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ പൗരന്മാർ അറസ്റ്റിലാകുന്നതിന് മുമ്പ് ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സന്ദർശം നടത്തിയത്. നിജ്ജാർ കേസിൻ്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യാൻ മറ്റ് കനേഡിയൻ ഉദ്യോഗസ്ഥരും ഇന്ത്യ സന്ദർശിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് (സിഎസ്ഐഎസ്) ഡയറക്ടർ ഡേവിഡ് വിഗ്നോൾട്ട് ഇന്ത്യ സന്ദർശിച്ചതായി കനേഡിയൻ സർക്കാർ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. കൂടാതെ കൊലപാതകത്തിൽ കാനഡ കണ്ടെത്തിയ വിവരങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി പങ്കുവെച്ചതായും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ സെപ്തംബറിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.
നിജ്ജാർ വധക്കേസിൽ കരൺപ്രീത് സിംഗ് (28), കമൽപ്രീത് സിംഗ് (22), കരൺ ബ്രാർ (22) എന്നീ നാല് ഇന്ത്യക്കാരെ കാനഡ അറസ്റ്റ് ചെയ്തിരുന്നു. 2023 ജൂൺ 18-ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ച് ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് മരിച്ചത്.
നിജ്ജാർ കേസ് ചർച്ച ചെയ്യാൻ കാനഡ രഹസ്യാന്വേഷണ മേധാവി ഇന്ത്യയിലെത്തി; റിപ്പോർട്ട്
Reading Time: < 1 minute






