ബീസി പിഎൻപി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാൻ (ITAs) 213-ലധികം ഇൻവിറ്റേഷൻ നൽകി ഐആർസിസി. പൊതു ബിസി പിഎൻപി നറുക്കെടുപ്പിൽ, എക്സ്പ്രസ് എൻട്രി, ബീസി പിഎൻപി സ്കിൽസ് ഇമിഗ്രേഷൻ സ്ട്രീമുകൾക്ക് കീഴിൽ 102 ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
കൂടാതെ, 46 ചൈൽഡ്ഹുഡ് എഡ്യുക്കേറ്റേഴ്സ് ആൻഡ് അസിസ്റ്റൻസിനും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 39 പേർക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ നൽകി. മാത്രമല്ല, 2023 അവസാനത്തോടെ അവതരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയയുടെ പുതിയ കാറ്റഗറി അധിഷ്‌ഠിത നറുക്കെടുപ്പിനായി 25 നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 26 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകി.
2023 ജനുവരി 23-ലെ സമാന റൗണ്ട് ഇൻവിറ്റേഷനുമായി താരതമ്യം ചെയ്യുമ്പോൾ, എൻട്രി ലെവലും സെമി സ്‌കിൽഡ് സ്‌ട്രീമും ഒഴികെ, ഈ നറുക്കെടുപ്പുകളിലെ എല്ലാ സ്‌ട്രീമുകളിലും കട്ട്ഓഫ് സ്‌കോർ 2 പോയിൻ്റായി വർധിച്ചിട്ടുണ്ട്.
