dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada india news #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #India

അധിക പോയിൻ്റ് സംവിധാനം ഇനി ഇല്ല; എക്സ്പ്രസ് എൻട്രിയിൽ അടിമുടി മാറ്റങ്ങളുമായി കാനഡ

Reading Time: < 1 minute

കാനഡ എക്സ്പ്രസ് എൻട്രി സംവിധാനത്തിൽ അടിമുടി പരിഷ്കാരങ്ങൾ കൊണ്ടുവന്ന് കാനഡ. 2025 സ്പ്രിം​ഗ് സീസണിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ഇന്ത്യൻ എഞ്ചിനീയർമാർ ഉൾപ്പെടെ പ്രൊഫഷണലുകളെ പുതിയ നിയമങ്ങളിലെ മാറ്റങ്ങൾ ബാധിക്കും. ഇന്ത്യയിൽ നിന്ന്, കാനഡയിലേക്കോ യുഎസിലേക്കോ എളുപ്പത്തിൽ കുടിയേറാൻ ശ്രമിക്കുന്നവരെ നിയമങ്ങളിലെ മാറ്റങ്ങൾ ബാധിക്കും. കാനഡ വിട്ട് താമസം മാറാൻ പ്ലാൻ ചെയ്തിരിക്കുന്ന താൽക്കാലിക താമസക്കാരെയും പുതിയ നിയമങ്ങൾ ബാധിക്കും.

കാനഡയുടെ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലറാണ് എക്സ് പ്രസ് എൻട്രി നിയമങ്ങളിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. ഈ മാറ്റങ്ങൾ ഇന്ത്യയിൽ നിന്ന് കാനഡയിലേക്കോ യുഎസിലേക്കോ എളുപ്പത്തിൽ കുടിയേറാൻ ശ്രമിക്കുന്നവരെ ബാധിക്കും. കാനഡ വിട്ട് താമസം നീട്ടുന്നതിനായി തിരിച്ചെത്തുന്ന താൽക്കാലിക താമസക്കാരെയും നിയമങ്ങളിലെ മാറ്റങ്ങൾ ബാധിക്കും.

അധിക പോയിൻ്റ് സംവിധാനം ഇനി ഇല്ല

എക്സ്പ്രസ് എൻട്രി വിസ അനുവദിക്കുന്നതിന് ഇനി ഒട്ടേറെ നിയന്ത്രണങ്ങളുണ്ട്. കാനഡയിലെ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്ന ഐടി തൊഴിലാളികൾക്ക് ജോലി ഓഫറുകൾ ലഭിക്കുന്നതിനുള്ള അധിക സിആർഎസ് പോയിൻ്റുകൾ ഇനി ലഭിക്കില്ല. അനുയോജ്യമായ കനേഡിയൻ പൗരൻമാരെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ കനേഡിയൻ തൊഴിലുടമകൾ പോയിന്റിൻ്റെ അടിസ്ഥാനത്തിൽ വിദേശ തൊഴിലാളികളെ നിയമപരമായി നിയമിച്ചിരുന്നു. ഈ രീതിയാണ് കാനഡ നിർത്തലാക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യാക്കാരായ ഉദ്യോഗാർത്ഥികൾക്ക് ഉൾപ്പെടെ മികച്ച നേട്ടം നൽകിയിരുന്ന പദ്ധതിയാണിത്. കോംപ്രഹെൻസീവ് റാങ്കിംഗിൽ മികച്ച ഉദ്യോഗാർത്ഥികൾക്ക് 50 മുതൽ 200 വരെ പോയിൻ്റുകൾ അധികമായി ലഭിച്ചിരുന്നതാണ് ഇനിയും ഇല്ലാതാകുന്നത്. എക്സ്പ്രസ് എൻട്രിയിലൂടെ കാനഡയിലെ സ്ഥിര താമസം എളുപ്പമായിരുന്നു. എന്നാൽ ഇനി ഈ പദ്ധതിക്ക കീഴിൽ അധിക പോയിൻ്റുകൾ ലഭിക്കാത്തതിനാൽ അധിക മത്സരം നേരിടേണ്ടി വന്നേക്കും. പ്രായം, വിദ്യാഭ്യാസം, ഭാഷാ പ്രാവീണ്യം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഇനി വിലയിരുത്തപ്പെടും.

എളുപ്പത്തിൽ വിദേശത്തേക്ക് കുടിയേറാൻ ശ്രമിക്കുന്നവരെ നിയമങ്ങളിലെ ഈ മാറ്റങ്ങൾ ബാധിക്കും. കാനഡയിലെ താത്കാലിക താമസക്കാർക്ക് ഇനി രാജ്യം വിടാൻ അനുവാദമില്ല. വഞ്ചന ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ, ഇമിഗ്രേഷൻ രേഖകൾ റദ്ദാക്കാനോ മാറ്റാനോ അധികാരികൾക്കാകും.

Leave a comment

Your email address will not be published. Required fields are marked *