എൽഇഡി ലൈറ്റ് ബാറുകൾ, കെറ്റിലുകൾ, ഡോഗ് കണ്ടിഷണറുകൾ തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ ഈ ആഴ്ച ഹെൽത്ത് കാനഡ വിപണിയിൽ നിന്ന് തിരിച്ചു വിളിച്ചു. ഏതൊക്കെ ഉൽപ്പന്നങ്ങൾ ആണെന്ന് വിശദമായി അറിയാം.
ഔട്ട്‌ലറ്റ് വാൾ കവർ
Honglou Duplex ഇലക്ട്രിക്കൽ ഔട്ട്ലറ്റ് വാൾ കവർ പ്ലേറ്റ്സ് ആണ് പിൻവലിച്ച പ്രധാന പ്രൊഡക്ട്. വൈദ്യുതാഘാതം, തീപിടുത്തം തുടങ്ങിയ ഭീഷണികളെ തുടർന്നാണ് നടപടി. ASIN B082W66D6J എന്ന ഐഡന്റിഫിക്കേഷൻ നമ്പറിൽ Amazon.ca യിലാണ് പ്രൊഡക്റ്റ് വിറ്റത് എന്ന് റീകാൾ നോട്ടീസിൽ പറയുന്നു.
ബാസിനെറ്റുകൾ
Fodoss Baby യുടെ ബെഡ്സൈഡ് ബാസിനെറ്റുകൾ ആണ് പിൻവലിച്ച മറ്റൊരു ഐറ്റം. ഗ്രേ വേർഷനിലുള്ളവയാണ് പിൻവലിച്ചത്. അസ്വസ്ഥത ഉളവാക്കുന്നതിനാലാണ് നടപടി. കഴിഞ്ഞ മാസം ഇതേ ബ്രാന്റിന്റെ ബ്ലാക്ക് വേർഷൻ വിപണിയിൽ നിന്ന് തിരിച്ചു വിളിച്ചിരുന്നു.
എൽഇഡി ലൈറ്റ് ബാറുകൾ
തീപിടുത്തം, പൊള്ളൽ തുടങ്ങിയ ഭീഷണിയെ തുടർന്നാണ് Good Earth റീചാർജബിൾ എൽഇഡി ലൈറ്റ് ബാറുകൾ വിപണിയിൽ നിന്ന് തിരിച്ചു വിളിച്ചത്. RE1122-WHG-12LF0-F, RE1362-RGB-12LF2-G തുടങ്ങിയ മോഡൽ നമ്പറുകളുള്ളവ ആണ് പിൻവലിച്ചത്. ഉൽപ്പന്നത്തിന്റെ പിറകുവശത്തോ താഴെ ഭാഗത്തോ ആണ് ഇവ ഉണ്ടാകുക.
ഡോഗ് കണ്ടീഷണറുകൾ
FURminator deShedding ultra premium dog കണ്ടീഷണർ ആണ് തിരിച്ചു വിളിച്ച മറ്റൊരു ഉൽപ്പന്നം. സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 854460001073 ആണ് തിരിച്ചു വിളിച്ച ഉൽപ്പന്നതിന്റെ യൂണിവേഴ്സൽ പ്രൊഡക്റ്റ് കോഡ്.
കെറ്റിലുകൾ
ഇവിടുത്തെ സാധ്യത കണക്കിലെടുത്ത് ചില ഇലക്ട്രിക് കെറ്റിലുകളും ഹെൽത്ത് കാനഡ വിപണിയിൽ നിന്ന് തിരിച്ചു വിളിച്ചിട്ടുണ്ട്. JF-788, FY-2010C, JF-2015 തുടങ്ങിയ പ്രൊഡക്ട് നമ്പറുകളിലുള്ള മൂന്ന് തരത്തിലുള്ള സ്റ്റെയിൻലെസ് സ്റ്റീൽ കെറ്റിലുകളാണ് പിൻവലിച്ചത്.






