കാനഡ പോസ്റ്റ് സമരം തുടരുന്ന സാഹചര്യത്തിൽ ഡെലിവറി ആകാതെ കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് പാസ്‌പോർട്ടുകൾ നൽകുന്നതിന് ബദൽ മാർഗ്ഗം നിർദ്ദേശിച്ച് ഫെഡറൽ സർക്കാർ. പിക്കപ്പ് വാഗ്ദാനം ചെയ്യുന്ന സർവ്വീസ് കാനഡയുടെ 60 ലൊക്കേഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് നിങ്ങൾക്ക് പാസ്പോർട്ട് കൈമാറാൻ അപേക്ഷിക്കാം. വ്യക്തിപരമായ അപേക്ഷയോടൊപ്പം ഒരു സർവീസ് കാനഡ കേന്ദ്രത്തിൽ പിക്കപ്പിനായി പണം നൽകുകയും വേണം.
വേഗത്തിലുള്ള പ്രോസസ്സിംഗിനായി 45 ഡോളറും സ്റ്റാൻഡേർക്ക് പിക്കപ്പിനായി 20 ഡോളറുമാണ് നൽകേണ്ടത്. അപേക്ഷിച്ച് പത്ത് ദിവസത്തിനുള്ളിൽ കാനഡ സേവന കേന്ദ്രങ്ങളിൽ ചെന്ന് പാസ്പോർട്ട് കൈപ്പറ്റാനാകും . തപാലിൽ അയച്ച അപേക്ഷകൾക്കോ സാധാരണ കേന്ദ്രങ്ങളിൽ സമർപ്പിക്കുന്നവക്കോ 20 പ്രവൃത്തി ദിവസങ്ങൾ എടുക്കും. അടിയന്തര, എക്സ്പ്രസ് സേവനങ്ങൾ വേണ്ടവർക്ക് തൊട്ടടുത്ത പ്രവൃത്തി ദിവസം അതുമല്ലെങ്കിൽ രണ്ട് മുതൽ ഒൻപത് ദിവസത്തിനുള്ളിൽ പാസ്പോർട്ട് കൈപ്പറ്റാനാകും. നവംബർ 8 ന് ശേഷം ആരംഭിച്ച കാനഡ പോസ്റ്റ് പണിമുടക്ക് കാരണം ഡിസംബർ 1 വരെ, ഏകദേശം 185,000 പാസ്‌പോർട്ടുകളാണ് കുടുങ്ങി കിടക്കുന്നത്.
കാനഡ പോസ്റ്റ് സമരം; ഇനി പാസ്പോർട്ടുകൾ കൈകളിലെത്തും, ബദൽ മാർഗ്ഗവുമായി സർക്കാർ

Reading Time: < 1 minute