ടൊറന്റോ സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായി ഹോൺസിയസ് മെനന്റസ് എന്ന പതിനാറുകാരൻ. ഇക്വഡോറുകാരനായ മെനന്റസ് ഡിസ്റ്റിങ്ഷനോട് കൂടിയാണ് ബിരുദം പൂർത്തിയാക്കിയത്. ഫിസിക്സിൽ സ്പെഷലിസ്റ്റ് ഡിഗ്രിയാണ് ഇദ്ദേഹം കരസ്ഥമാക്കിയത്.
ടൊറന്റോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയതിൽ അഭിമാനമുണ്ടെന്ന് മെനന്റസ് പ്രതികരിച്ചു. കോൺവർക്കേഷന് വേണ്ടി കാത്തിരിക്കുകയാണെന്നും നാലുവർഷത്തെ തന്റെ അധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് ഈ നേട്ടം എന്നും ഈ മിടുക്കൻ പറഞ്ഞു.
പഠനം ഉന്നത തലത്തിൽ തുടരാൻ തന്നെയാണ് തീരുമാനം. ക്വാണ്ടം ഇൻഫർമേഷനിലും ഹൈ എനർജി ഫിസിക്സിലും ഉപരിപഠനത്തിനും ഗവേഷണത്തിനുമാണ് താല്പര്യം. ഫിസിക്സിൽ മാസ്റ്റേഴ്സ് ചെയ്യാൻ യൂറോപ്യൻ യൂണിയനിൽ നിന്ന് സ്കോളർഷിപ്പും ഈ മിടുക്കൻ നേടിയിട്ടുണ്ട്.
പ്രായം കുറഞ്ഞ ബിരുദധാരി : ടൊറന്റോ സർവകലാശാലയിൽ നിന്ന് ബിരുദം നേടി 16 കാരൻ
Reading Time: < 1 minute






