ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം. 7 റൺസിനാണ് ഇന്ത്യയുടെ വിജയം. 177 റൺസ് വിജയ ലക്ഷ്യം ഉയർത്തിയ ഇന്ത്യയെ മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. 2007 ന് ശേഷമാണ് ഇന്ത്യ വീണ്ടും ലോകകപ്പ് നേടുന്നത്.
നിശ്ചിത ഓവർ പിന്നിട്ടപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 176 റൺസ് നേടി. 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് ദക്ഷിണാഫ്രിക്കയക്ക് നേടാനായത്. ഒരു മത്സരത്തിലും പരാജയം നേടാതെയാണ് ഇന്ത്യ ഇത്തവണ ലോകകപ്പിൽ മുത്തമിടുന്നത്. മലയാളികൾക്ക് അഭിമാനിക്കാനായി സജ്ഞു സാംസൺ അംഗമായിരുന്നു എന്നതിനാൽ മലയാളികൾക്കും അഭിമാനിക്കാം. അവസാന ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ ശ്രീശാന്തും ടീമിൻ്റെ ഭാഗമായിരുന്നു.
അജയ്യം ഇന്ത്യ, ടി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ
Reading Time: < 1 minute






