dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

ലൂസിഡ് ബ്രാന്‍ഡഡ് ബെഡുകള്‍ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

Reading Time: < 1 minute

കാനഡയിലും അമേരിക്കയിലും വിറ്റഴിച്ച ലൂസിഡ് ബ്രാന്‍ഡഡ് ബെഡുകള്‍ തിരിച്ചുവിളിച്ചു. തകര്‍ന്നുവീണ് അപകടമുണ്ടായതായി റിപ്പോര്‍ട്ടുകളെ തുടർന്നാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ആമസോണ്‍, വാള്‍മാര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള റീട്ടെയ്‌ലര്‍മാരില്‍ വിറ്റഴിച്ച ഏകദേശം 138,000 പ്ലാറ്റ്‌ ഫോം ബെഡുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
അമേരിക്കയിലെ യൂറ്റ ആസ്ഥാനമായുള്ള  CVB Inc.  ഇറക്കുമതി ചെയ്ത 2019 നും 2021 നും ഇടയില്‍ നിര്‍മിച്ച അപ്‌ഹോള്‍സ്‌റ്റേര്‍ഡ് സ്‌ക്വയര്‍ ടഫ്റ്റഡ് ഹെഡ്‌ബോര്‍ഡുകളുള്ള ലൂസിഡ്-ബ്രാന്‍ഡഡ് പ്ലാറ്റ്‌ഫോം ബെഡ്ഡുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഏകദേശം 137,000 ബെഡുകള്‍ അമേരിക്കയിലും 890 എണ്ണം കാനഡയിലുമാണ് തിരിച്ചുവിളിച്ചിട്ടുണ്ട്. 
 ബെഡുകള്‍ ഉപയോഗിക്കുന്ന സമയത്ത് ഒടിഞ്ഞ് തൂങ്ങുകയോ തകര്‍ന്നുവീഴുകയോ ചെയ്‌തേക്കാമെന്ന് യുഎസ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷന്‍, ഹെല്‍ത്ത് കാനഡയും പറയുന്നു. അമേരിക്കയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്ത 245 അപകടങ്ങളിൽ18 ഓളം പേര്‍ക്ക് പരുക്കുകൾ സംഭവിച്ചു. കാനഡയില്‍ 11 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *