dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

ഇന്ത്യ വിട്ട് കാനഡയുടെ 6 നയതന്ത്ര ഉദ്യോഗസ്ഥർ

Reading Time: < 1 minute

ന്യൂഡൽഹി ∙ കാനഡയുടെ ആക്ടിങ് ഹൈക്കമ്മിഷണർ സ്റ്റിവാട്ട് റോസ് വീലർ ഉൾപ്പെടെ 6 ഉദ്യോഗസ്ഥർ ഇന്ത്യ അനുവദിച്ചതിലും ഒരു ദിവസം മു‍പുതന്നെ രാജ്യം വിട്ടു. കാനഡയിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ്സിങ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയ്ക്കും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന കാനഡയുടെ ആരോപണങ്ങൾക്കു പിന്നാലെ ഇവരോടു രാജ്യം വിടാൻ കാന‍ഡ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കാനഡയുടെ ആക്ടിങ് ഹൈക്കമ്മിഷണർ ഉൾപ്പെടെ 6 ഉദ്യോഗസ്ഥരോട് കഴിഞ്ഞ ശനിയാഴ്ച രാത്രി 11.59ന് അകം രാജ്യം വിടണമെന്നാണ് ഇന്ത്യ അറിയിച്ചത്. വെള്ളി വൈകിട്ടോടെ ഇവർ ഇന്ത്യ വിട്ടു.
ഇന്ത്യയുടെ 15 നയതന്ത്ര ഉദ്യോഗസ്ഥരാണു നിലവിൽ കാനഡയിലുള്ളത്. ഇവരുടെ സുരക്ഷയിൽ രാജ്യത്തിന് ആശങ്കയുണ്ടെന്ന് ഇന്ത്യ കാനഡയെ അറിയിച്ചിട്ടുണ്ട്. ഇതേസമയം, ഇന്ത്യ–കാനഡ ഉഭയകക്ഷിബന്ധം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ തകർത്തെന്നു കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി സഞ്ജയ് കുമാർ വർമ ഒരു ടിവി അഭിമുഖത്തിൽ പറഞ്ഞു. തെളിവുകളേക്കാൾ രഹസ്യാന്വേഷണ റിപ്പോർട്ടുകളെ ആശ്രയിച്ച് അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം മോശമാക്കുകയാണെന്നും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *