dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #World

യുഎഇയില്‍ റെസിഡന്‍സി വിസയും വര്‍ക്ക് പെര്‍മിറ്റും ഇനി അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍

Reading Time: < 1 minute

ഒരു മാസത്തോളം സമയമെടുത്തിരുന്ന വിസാ നടപടികള്‍ വര്‍ക്ക് ബണ്ടില്‍ എന്ന പുതിയ പ്ലാറ്റ്‌ഫോം വഴി ഇനി അഞ്ച് ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കും. മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം,ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി, ദുബായ് ഹെല്‍ത്ത്, ഇക്കണോമി ആന്‍ഡ് ടൂറിസം, ജനറല്‍ ഡയറക്ടറേറ്റ്. റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് തുടങ്ങി എട്ടോളം സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഒരു ഏകീകൃത പ്ലാറ്റ്‌ഫോം ആയിരിക്കും വര്‍ക്ക് ബണ്ടില്‍.
പുതിയ വര്‍ക്ക് അല്ലെങ്കില്‍ റെസിഡന്‍സി പെര്‍മിറ്റിനുള്ള അപേക്ഷ, അവയുടെ പുതുക്കല്‍ നടപടികള്‍, റദ്ദാക്കല്‍, മെഡിക്കല്‍ പരിശോധന, ഐഡിക്കായുള്ള ഫിംഗര്‍ പ്രിന്റ് എടുക്കല്‍ എന്നീ സേവനങ്ങള്‍ വര്‍ക്ക് ബണ്ടില്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാകും. ഇതിലൂടെ 15 തലങ്ങള്‍ ഉണ്ടായിരുന്ന നടപടികള്‍ ഇനി അഞ്ചായി ചുരുങ്ങും ഒപ്പം 16ഓളം രേഖകള്‍ ആവശ്യമായിരുന്ന നടപടികള്‍ക്ക് അഞ്ച് രേഖകള്‍ മതിയാകും കൂടാതെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനി ഉപഭോക്താക്കള്‍ രണ്ട് തവണ മാത്രം സ്ഥാപനം സന്ദര്‍ശിച്ചാല്‍ മതിയാകും.
ആദ്യ ഘട്ടം ഏപ്രിലില്‍ ദുബൈയില്‍ ആരംഭിച്ചു, ഇപ്പോള്‍ ഏഴ് എമിറേറ്റുകളിലും ഇത് നടപ്പിലാക്കുന്നു. വര്‍ക്ക് ബണ്ടിലിന്റെ രണ്ടാം ഘട്ടത്തില്‍ ഏകദേശം 600,000 കമ്പനികളും ഏഴ് ദശലക്ഷത്തിലധികം തൊഴിലാളികളും ഉള്‍പ്പെടുന്നു.

Leave a comment

Your email address will not be published. Required fields are marked *