dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #World

കെനിയയില്‍ 10 ലക്ഷം ഇന്ത്യന്‍ കാക്കകളെ കൊല്ലും

Reading Time: < 1 minute

ഈ വര്‍ഷം അവസാനത്തോടെ കെനിയയില്‍ 10 ലക്ഷം ഇന്ത്യന്‍ കാക്കകളെ കൊല്ലും. ഇന്ത്യന്‍ ഹൗസ് ക്രോസ് എന്നറിയപ്പെടുന്ന കാക്കകള്‍ പ്രാദേശിക പക്ഷി ഇനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയും ജനങ്ങള്‍ക്ക് ശല്യമായി മാറിയതോടെയാണ് ഇവയെ ഇല്ലാതാക്കാന്‍ ഭരണകൂടം തീരുമാനിച്ചത്. നേരത്തെ ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യന്‍ കാക്കകളെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.
പതിറ്റാണ്ടുകളായി കെനിയയിലെ വിവിധ സ്ഥലങ്ങളില്‍ ജനങ്ങള്‍ കാക്കകളുടെ ശല്യം കാരണം പൊറുതിമുട്ടിയാണ് ജീവിക്കുന്നത്. ഇവ കൃഷിയിടങ്ങളില്‍ കൂട്ടമായി പറന്നിറങ്ങി വിത്തുകള്‍ ഭക്ഷണമാക്കുന്നത് മൂലം കര്‍ഷകരും പ്രതിസന്ധിയിലാകുന്നുണ്ട്. കെനിയയുടെ ടൂറിസം മേഖലയ്ക്കും ഇന്ത്യന്‍ കാക്കകള്‍ ഭീഷണിയാകുന്നു. പൊതു ഇടങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ തട്ടിയെടുക്കാന്‍ കാക്കകള്‍ കൂട്ടമായി എത്തുന്നത് സഞ്ചാരികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഇവയുടെ എണ്ണം നിയന്ത്രിക്കാന്‍ കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് (കെഡബ്ല്യുഎസ്) തീരുമാനിച്ചത്.
യന്ത്രങ്ങളും ടാര്‍ഗെറ്റിങ് രീതികളും ഉപയോഗിച്ച് കാക്കകളെ ഇല്ലായ്മ ചെയ്യാനാണ് നീക്കം. ഇതിനുപുറമേ കെനിയ പെസ്റ്റ് കണ്‍ട്രോള്‍ ആന്‍ഡ് പ്രൊഡക്ട്സ് ബോര്‍ഡ് (പിസിപിബി) ഹോട്ടലുടമകള്‍ക്ക് ലൈസന്‍സുള്ള വിഷം ഇറക്കുമതി ചെയ്യാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *