dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #GTA weather update

ടൊറൻ്റോയിൽ ശക്തമായ മഞ്ഞ് വീഴ്ച; കാലാവസ്ഥാ മുന്നറിയിപ്പ് നൽകി

Reading Time: < 1 minute

ഇന്ന് രാവിലെ ടൊറൻ്റോയിൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്‌ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. ഒറ്റരാത്രികൊണ്ട് താപനില -4 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും ഏജൻസി പറയുന്നു. ഇന്നും ഞായറാഴ്‌ചയും താപനില 1 ഡി​ഗ്രി സൈൽഷ്യസ് വരെ താഴ്ന്നേക്കാം.
വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കാനും മഞ്ഞ് നീക്കം ചെയ്യാനുള്ള ഉപകരണങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കഠിനമായ കാലാവസ്ഥയെത്തുടർന്ന്, ഭവനരഹിതരായ ആളുകൾക്കായി നഗരങ്ങളിൽ അഞ്ച് വാമിങ് കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. കൂടാതെ, താപനില -15 ഡിഗ്രി സെൽഷ്യസിൽ താഴെയാണെങ്കിൽ രണ്ട് വാമിങ് കേന്ദ്രങ്ങൾ കൂടി തുറക്കും.
എക്‌സ്പ്രസ് വേകൾക്ക് 2.5 സെൻ്റീമീറ്ററും പ്രധാന ട്രാൻസിറ്റ് റൂട്ടുകൾക്ക് അഞ്ച് സെൻ്റിമീറ്ററും റെസിഡൻഷ്യൽ സ്ട്രീറ്റുകൾക്ക് എട്ട് സെൻ്റിമീറ്ററും മുകളിൽ മഞ്ഞ് വീഴ്ചയുണ്ടായാൽ റോഡിൽ ഉപ്പ് വിതറാൻ ജോലിക്കാരെയും ഉപകരണങ്ങളെയും വിന്യസിക്കുമെന്ന് നഗരം പറയുന്നു. രണ്ട് സെൻ്റീമീറ്ററിൽ കൂടുതൽ മഞ്ഞുവീഴ്ചയുണ്ടായാൽ നടപ്പാതകളും ബൈക്ക് വേകളും വൃത്തിയാക്കും.

Leave a comment

Your email address will not be published. Required fields are marked *