താന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ വാഹന മോഷ്ടാക്കള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറെ പൊലിവറ. രാജ്യത്ത് വാഹന മോഷണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേപം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാഹന മോഷണ കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ കാലം തടവ് ശിക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമതും കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിക്കും. നിലവില്‍ നിര്‍ബന്ധിത കാലാവധി ആറ് മാസമാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുന്ന രീതി കുറ്റപത്രം മുഖേന എടുത്തു കളയുക, സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടിയാണ് വാഹന മോഷണം നടത്തുന്നതെങ്കില്‍ അത് ഗുരുതരമായ ഘടകമായി കണക്കാക്കുക തുടങ്ങിയവയാണ് പിയറെ മുന്നോട്ടുവെച്ചിരിക്കുന്ന പുതിയ പദ്ധതികള്‍.
