dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #inflation

ഏറ്റവും കൂടുതൽ വാടക നിരക്ക് എഡ്മന്റണില്‍; റിപ്പോര്‍ട്ട് 

Reading Time: < 1 minute

കനേഡിയൻ ന​ഗരങ്ങളിൽ വാര്‍ഷിക വാടക നിരക്ക് വളര്‍ച്ച മന്ദഗതിയിലാകുമ്പോള്‍ എഡ്മന്റണില്‍ വാടക നിരക്ക് അതിവേ​ഗം ഉയരുന്നതായി റിപ്പോർട്ട്. മറ്റ് കനേഡിയന്‍ നഗരങ്ങളേക്കാള്‍ എഡ്മന്റണ്‍ മുന്നിലാണെന്നും വാര്‍ഷിക വാടക വളര്‍ച്ചാ നിരക്ക് കുതിച്ചുയരുന്നതായും ഓഗസ്റ്റിലെ Rentals.ca യുടെ റെന്റ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
എഡ്മന്റണില്‍ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി ചോദിക്കുന്ന വില 1,389 ഡോളറാണ്. കഴിഞ്ഞ മാസത്തേക്കാള്‍ 1.5 ശതമാനം വര്‍ധനയും കഴിഞ്ഞ വര്‍ഷം ഈ സമയത്തേക്കാള്‍ 16 ശതമാനം വര്‍ധനവുമാണ് രേഖപ്പെടുത്തിയത്. ടി ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് പ്രതിമാസം 1,716 ഡോളറാണ് നിരക്ക്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 0.4 ശതമാനം വർധനയാണ് ഉണ്ടായത്. കാല്‍ഗറിയില്‍ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് പ്രതിമാസം ശരാശരി 1,751 ഡോളറാണ് ഡോളറാണ് നല്‍കുന്നത്. 
ഒന്റാരിയോയിലെയും ബീസിയിലെയും ബീസിയിലെയും നഗരങ്ങള്‍ ഇപ്പോഴും കാനഡയിലെ ഏറ്റവും ഉയര്‍ന്ന വാടക നിരക്കുകള്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ വളര്‍ച്ച വളരെ മന്ദഗതിയിലാണ്.

Leave a comment

Your email address will not be published. Required fields are marked *