dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Entertainment

കാൽഗറിയിൽ അഭിനേതാക്കളെ തേടി നെറ്റ്ഫ്‌ളിക്‌സ് 

Reading Time: < 1 minute

അഭിനയിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുത്തൻ അവസരവുമായി നെറ്റ്ഫ്‌ളിക്‌സ്. സൺസ് ഓഫ് അനാർക്കി ഫെയിം കുർട്ട് സട്ടർ എഴുതിയ ദ അബാൻഡൺസ് എന്ന പരമ്പരയിലേക്കാണ് ഓപ്പൺ കാസ്റ്റിംഗ് കോൾ നടത്തുന്നത്. പ്രശസ്ത താരങ്ങളായ ഗില്ലിയൻ ആൻഡേഴ്‌സൺ, ലെന ഹെഡേ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ സീരീസാണിത്.
കീപ്പ് ആൽബെർട്ട റോളിംഗ് ( Keep Alberta Rolling)  ആണ് സോഷ്യൽമീഡിയയിൽ  ഓപ്പൺ കാസ്റ്റിംഗ് കോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.എട്ട് വയസ്സിനും എൺപത് വയസ്സിനും ഇടയിൽ പ്രായമുള്ള വിവിധ വംശങ്ങളിൽ പെടുന്ന പുരുഷന്മാരെയും സ്ത്രീകളെയുമാണ് ആവശ്യം. ഏപ്രിൽ 6 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ 2120 16 അവന്യുവിലെ ഡബിൾ ട്രീ ഹോട്ടലിലെ കാസ്‌കേഡ് റൂമിലാണ് കാസ്റ്റിം കോൾ നടക്കുന്നത്. കാസ്റ്റിംഗ് കോളിൽ പങ്കെടുക്കാൻ കഴിയാത്തവർ നിലവിലെ ഫോട്ടോയും കോൺടാക്റ്റ് ഇൻഫർമേഷനും abandons.extras@gmail.com എന്ന മെയിലിൽ അയക്കാൻ നിർദ്ദേശിച്ചു. 

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *