ഫെഡറൽ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകുമെന്ന കണക്കുക്കൂട്ടലിനിടയിൽ സ്ഥാനാർത്ഥി നാമനിർദ്ദേശത്തിൽ മുന്നിലെത്തി കൺസർവേറ്റീവ് പാർട്ടി. ഇതിലൂടെ കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന വ്യക്തമായ സൂചന നൽകുന്നു.
343 ഫെഡറൽ റൈഡിംഗുകളിൽ കൺസർവേറ്റീവ് പാർട്ടി 221 സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്തപ്പോൾ 129 സ്ഥാനാർത്ഥികളെ മാത്രമാണ് ഭരണകക്ഷി നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. ന്യൂ ഡെമോക്രാറ്റുകൾ 93 പേരെയും നാമനിർദ്ദേശം ചെയ്തു. കനേഡിയൻ മലയാളി ബെലന്റ് മാത്യു കൺസർവേറ്റീവ് സ്ഥാനാർത്ഥിയായി സ്കാർബറോ ഡോൺവാലി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കും.
ഒന്നിലധികം ലിബറൽ കാബിനറ്റ് മന്ത്രിമാരും എംപിമാരും വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ലിബറൽ പാർട്ടി സ്ഥാനാർത്ഥികളെ കണ്ടെത്താൻ പ്രയാസപ്പെടുന്നതായി ടൊറൻ്റോ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ റാണ്ടി ബെസ്കോ പറയുന്നു.
അതേസമയം കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തുമെന്ന് വിവിധ സർവേകൾ പറയുന്നു.
ആത്മവിശ്വാസത്തോടെ കൺസർവേറ്റീവ്; സ്ഥാനാർത്ഥി നാമനിർദ്ദേശത്തിലും മുന്നിൽ

Reading Time: < 1 minute