വിദ്യാർത്ഥികളുടെ ഭവന നിർമ്മാണത്തിനായി പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുമെന്ന് ഭവന മന്ത്രി ഷോൺ ഫ്രേസർ. യൂണിവേഴ്‌സിറ്റികൾ, കോളേജുകൾ, നോൺ പ്രോഫിറ്റ്, സ്വകാര്യ ഡെവലപ്പർമാർ എന്നിവരെ കാമ്പസിനകത്തും പുറത്തും വീടുകൾ നിർമ്മിക്കുന്നതിന് കുറഞ്ഞ ചെലവിൽ ധനസഹായം നൽകുന്നതിനായി നിലവിലെ പ്രോഗ്രാമിൽ മാറ്റം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്പാർട്ട്മെൻ്റ് കൺസ്ട്രക്ഷൻ ലോൺ പ്രോഗ്രാമിന് 15 ബില്യൺ ഡോളർ കൂടി നൽകും. ഇതോടെ മൊത്തം ഫണ്ടിംഗ് 40 ബില്യൺ ഡോളറാകും.
അന്താരാഷ്ട്ര വിദ്യാർത്ഥി പ്രോഗ്രാമുമായി ഫെഡറൽ ഗവൺമെൻ്റ് പിടിമുറുക്കുന്നതിനിടെയാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം 900,000 വിദേശ വിദ്യാർത്ഥികൾക്ക് കാനഡയിൽ പഠിക്കാൻ വിസ ഉണ്ടായിരുന്നു, അവരിൽ പകുതിയിലധികം പേർക്കും പുതുതായി പെർമിറ്റ് നൽകിയിട്ടുണ്ട്. 10 വർഷം മുമ്പുള്ളതിൻ്റെ മൂന്നിരട്ടിയിലേറെയാണിത്. എന്നാൽ കഴിഞ്ഞ ആഴ്ച, ഫെഡറൽ ഗവൺമെൻ്റ് അന്താരാഷ്ട്ര വിദ്യാർത്ഥി പ്രവേശനത്തിന് രണ്ട് വർഷത്തെ പരിധി പ്രഖ്യാപിക്കുകയും ഈ വർഷം അംഗീകരിച്ച പുതിയ പെർമിറ്റുകളുടെ എണ്ണം 35 ശതമാനം കുറയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു.
