dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Automobile #Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #Technology

കാനഡ; 93,000 വാഹനങ്ങൾ തിരിച്ചുവിളിച്ച് ഫോർഡ്

Reading Time: < 1 minute

കാനഡയിൽ ഏകദേശം 93,000 എക്സ്പ്ലോറർ വാഹനങ്ങൾ തിരിച്ചുവിളിച്ച് ഫോർഡ്. വാഹനത്തിന്റെ പുറംഭാഗത്തുള്ള ഒരു ഭാഗം അയഞ്ഞിരിക്കുകയോ ഇല്ലാതാകുകയോ അല്ലെങ്കിൽ അടർന്നുപോകുകയോ ചെയ്ത് റോഡിലെ മറ്റ് ഡ്രൈവർമാർക്ക് അപകടസാധ്യത സൃഷ്ടിക്കുന്നതിനാലാണ് വാഹനങ്ങൾ തിരിച്ചുവിളിച്ച് വിളിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
2011 മുതൽ 2019 വരെയുള്ള ഫോർഡ് എക്സ്പ്ലോറർ വാഹനങ്ങളെയാണ് തിരിച്ചുവിളിക്കുന്നത്. തെറ്റായ റിപ്പയർ കാരണം ചില വാഹനങ്ങളുടെ A-പില്ലർ ട്രിം ക്ലിപ്പുകൾ ശരിയായി ഘടിപ്പിച്ചിട്ടില്ലെന്നും ഈ ട്രിം പീസുകൾ ഡ്രൈവിംഗ് സമയത്ത് വേർപെട്ടേക്കാമെന്നും ഇത് മറ്റ് ഡ്രൈവർമാർക്ക് അപകടസാധ്യത സൃഷ്ടിക്കാൻ കാരണമായേക്കുമെന്നും കമ്പനി പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് അപകടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. തിരിച്ചുവിളിയിൽ ആഗോളതലത്തിൽ 2.24 ദശലക്ഷം ആളുകളെയാണ് ബാധിക്കുന്നത്.
മാർച്ച് 13 മുതൽ വാഹന ഉടമകളെ ഇമെയിൽ വഴി അറിയിക്കുകയും വാഹനത്തിന്റെ എ-പില്ലർ എക്സ്റ്റീരിയർ ട്രിം പരിശോധിച്ച് ആവശ്യാനുസരണം മാറ്റിസ്ഥാപിക്കുമെന്നും ഫോർഡ് വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *