dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #Travel

ഡല്‍ഹി-ടൊറന്റോ; ഇരട്ടി വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ

Reading Time: < 1 minute

കാനഡയിലെ ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ട് ഡല്‍ഹിക്കും ടൊറന്റോയ്ക്കുമിടയില്‍ ഇരട്ടി വിമാന സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ. മൂന്ന് പ്രതിവാര ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുന്ന ഡല്‍ഹിക്കും ടൊറന്റോയ്ക്കുമിടയില്‍ സെപ്റ്റംബര്‍ 1 മുതല്‍ രണ്ടാമത്തെ ഫ്‌ളൈറ്റ് സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.. DEL-LHR-DEL, DEL-JFK  എന്നീ സര്‍വീസുകളില്‍ നിന്നും റിലീസ് ചെയ്യുന്ന ബോയിംഗ് 777-300 ER വിമാനങ്ങള്‍ ഉപയോഗിച്ച് നവംബറില്‍ റൂട്ടില്‍ ദിവസേന ഇരട്ടി യാത്ര ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 
കാനഡയിലെ ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ടാണ് അധിക സര്‍വീസ് നടത്തുന്നത്. വിന്റര്‍ സീസണില്‍ ഇന്ത്യയിലേക്ക് കാനഡയില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ യാത്ര ചെയ്യും. ഡല്‍ഹി-ടൊറന്റോ O & D വിപണി 2019 ലെ 482,000 യാത്രക്കാരില്‍ നിന്നും 2023 ല്‍ 763,000 യാത്രക്കാരായി വളര്‍ന്നുവെന്നാണ് കണക്കുകള്‍. 

Leave a comment

Your email address will not be published. Required fields are marked *