dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

അഞ്ചാംപനി വ്യാപനം : മുന്നറിയിപ്പുമായി ഒന്റാരിയോയിലെ ആരോഗ്യ വിദഗ്ദൻ

Reading Time: < 1 minute

അഞ്ചാംപനി വ്യാപിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ഒന്റാരിയോയിലെ ആരോഗ്യ വിദഗ്ദൻ. ലോകത്താകമാനം മീസിൽസ് ബാധ വർധിക്കുമെന്നാണ് ഡോ. കീറൺ മൂർ വ്യക്തമാക്കുന്നത്. അഞ്ചാംപനി പടർന്നുപിടിക്കാനുമുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് മുൻകരുതൽ സ്വീകരിക്കാൻ ഡോക്ടർ പൊതുജനാരോഗ്യ യൂണിറ്റുകൾക്ക് മുന്നറിയിപ്പ് നൽകി.
കാനഡയിൽ നിലവിൽ മീസിൽസിന്റെ നാല് സജീവ കേസുകളാണുള്ളത്, ഇവയിൽ രണ്ടെണ്ണം പീൽ മേഖലയിലെ ഒൻ്റാരിയോയിലാണ്. 2023-ൽ കാനഡയിൽ 12 അഞ്ചാംപനി കേസുകളാണ് സ്ഥിരീകരിച്ചത്.
വായുവിലൂടെ പകരുന്ന രോഗമാണ് അഞ്ചാം പനി. കടുത്ത പനി, ജലദോഷം, ചുമ, ദേഹത്ത് ചുവന്ന പാടുകള്‍, കണ്ണില്‍ ചുവപ്പ് കാണപ്പെടുക, കണ്ണിൽ നിന്ന് വെളളം വരിക, വയറിളക്കം, ചെവിയുടെ പുറകിലും ദേഹത്തും കുരുക്കള്‍, ചെവിയില്‍ പഴുപ്പ്, അപസ്മാരം, മൂത്രത്തിന്റെ അളവ് കൂറയുക തുടങ്ങിയവയാണ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങൾ.

Leave a comment

Your email address will not be published. Required fields are marked *