2023 ജൂലൈ മുതല്‍ കാനഡയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രോസസ് ചെയ്ത സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. ഈ കാലയളവിൽ 40 ശതമാനം കുറവാണ് സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന ജീവിതച്ചെലവ്, ഭവന പ്രതിസന്ധി ഉള്‍പ്പെടെ കാനഡയില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ കൂടുതല്‍ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ പങ്കുവയ്ക്കുന്നതാകാം ഈ ഇടിവിന് കാരണമാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2022 ജൂലൈക്കും ഒക്ടോബറിനും ഇടയില്‍, കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദേശം 146,000 പഠന അനുമതി അപേക്ഷകള്‍ പ്രോസസ് ചെയ്തു. എന്നാല്‍ 2023 ഇതേ കാലയളവില്‍ സര്‍ക്കാര്‍ 87,000 ത്തില്‍ താഴെ മാത്രം അപേക്ഷകള്‍ മാത്രമാണ് പ്രോസസ് ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതായത് 2023 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ 60,000 കുറവ് സ്റ്റുഡന്റ് വിസകള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രോസസ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
