dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health #World

പക്ഷിപ്പനി; ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ചു

Reading Time: < 1 minute

ലോകത്തെ ആദ്യ പക്ഷിപ്പനി ബാധിച്ചുള്ള മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. മെക്സിക്കൻ സ്വദേശിയായ 59കാരനാണ് മരിച്ചത്. ഏപ്രിൽ 24നായിരുന്നു മരണം. ലോകത്താദ്യമായി H5N2 പകർച്ച സ്ഥിരീകരിച്ച മനുഷ്യനും ഇയാൾ തന്നെയാണ്. പക്ഷിപ്പനിയുടെ പുതിയ H5N2 വൈറസ് വകഭേദം ബാധിച്ചാണ് ഇയാൾ മരിച്ചത്.
മെകിസിക്കോ സിറ്റിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മെക്സിക്കൻ സ്വദേശിയായ 59കാരന്റെ മരണം. പനിയും, ശ്വാസം മുട്ടലും, വയറിളക്കവുമായാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ആഴ്ചയോളമായി കിടപ്പിലായ ശേഷമാണ് ഇയാൾ ചികിത്സ തേടിയത്. ഇയാൾക്ക് ടെപ്പ് 2 പ്രമേഹവും വൃക്ക തകരാറും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം എവിടെ നിന്നാണ് ഇയാൾക്ക് വൈറസ് ബാധയേൽക്കാനുള്ള ഉറവിടമെന്ന് കണ്ടെത്താനായിട്ടിന്ന് മെക്സിക്കോയിലെ ആരോഗ്യവകുപ്പ് അറിയിച്ചു. കോഴി ഫാമുകളിൽ നിന്നോ മറ്റേതെങ്കിലും തരത്തിൽ മൃഗങ്ങളുമായി 59 കാരൻ സമ്പർക്കത്തിൽ വന്നതായി കണ്ടെത്താനായിട്ടില്ല.
നേരത്തെ മാർച്ച് മാസത്തിൽ മെക്സിക്കോയിലെ മിച്ചോകാൻ സംസ്ഥാനത്ത് ഒരു കുടുംബത്തിൽ H5N2 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ മനുഷ്യരിലേക്ക് പകരില്ലെന്ന നിരീക്ഷണത്തിൽ സംഭവം റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ ഏപ്രിലിലുണ്ടായ മരണത്തോടെ മെക്സിക്കോ വൈറസ് ബാധയേക്കുറിച്ച് ലോകാരോഗ്യ സംഘടനയെ അറിയിക്കുകയായിരുന്നു. അതേസമയം 59കാരനുമായി സമ്പർക്കത്തിൽ വന്നവർക്ക് പക്ഷിപ്പനി ബാധിച്ചിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *