dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #COVID #India

24 മണിക്കൂറിനുള്ളില്‍ 5 മരണങ്ങൾ, ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയർന്നു

Reading Time: < 1 minute

രാജ്യത്ത് 602 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 5,33,366 ആയി ഉയര്‍ന്നു. 1.18% ആണ് മരണനിരക്ക്. നിലവില്‍ 4,440 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. കോവിഡ് കേസുകള്‍ ഉയരുമ്പോഴും രോഗമുക്തി നിരക്ക് 98.80% ആണ്. 4,44,76,550 പേര്‍ ഇതുവരെ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയംഅറിയിച്ചു. നിരവധി സംസ്ഥാനങ്ങളില്‍ കണ്ടെത്തിയ ഒമൈക്രോണ്‍ സബ് വേരിയന്റ് ജെഎന്‍.1 ന്റെ ആവിര്‍ഭാവമാണ് കേസുകളുടെ സമീപകാല വര്‍ദ്ധനവിന് കാരണം. ഇന്ത്യന്‍ SARS-CoV-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം (INSACOG) ഡാറ്റ ഡിസംബറില്‍ രേഖപ്പെടുത്തിയ മൊത്തം കേസുകളില്‍ 239 എണ്ണത്തില്‍ JN.1 വേരിയന്റിന്റെ സാന്നിധ്യമുള്ളതായി കണ്ടെത്തിയിരുന്നു. നവംബറില്‍ അത്തരം 24 കേസുകള്‍ കണ്ടെത്തി. ഒമിക്രോണിനേക്കാള്‍ തീവ്രവ്യാപന ശേഷിയുള്ളതാണ് ജെഎന്‍.1 ഉപവകഭേദം.

Leave a comment

Your email address will not be published. Required fields are marked *