പലിശ നിരക്ക് കാൽ ശതമാനം കുറച്ച് 4.75 ശതമാനമാക്കിയ ബാങ്ക് ഓഫ് കാനഡയുടെ നടപടി മോർട്ട്ഗേജ് ഹോൾഡർമാർക്ക് പുത്തൻ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. പലിശ നിരക്ക് ഇനിയും കുറയും എന്ന് തന്നെയാണ് ബാങ്ക് ഓഫ് കാനഡ ഗവർണർ പ്രസ്താവനയിൽ നൽകിയ സൂചന. എന്നാൽ ഇത് ഉണ്ടാകും എന്നതിൽ ഒരു ഉറപ്പ് അദ്ദേഹം നൽകുന്നുമില്ല.
പലിശ നിരക്ക് ഇനിയും കുറയുമെന്ന ധാരണയിൽ ഭവനം വാങ്ങുന്നത് വൈകിപ്പിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അത് തെറ്റായ തീരുമാനമായിരിക്കുമെന്നാണ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കാരണം പലിശ നിരക്ക് കുറയും എന്നതിൽ ഒരു ഉറപ്പും ബാങ്ക് ഓഫ് കാനഡ നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാണ് ശരിയായ സമയം എന്ന് വിദഗ്ധർ പറയുന്നു.
2001 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ അഞ്ച് ശതമാനത്തിൽ നിന്നാണ് പലിശ നിരക്ക് 4.75 ശതമാനമായി കുറയുന്നത്.
കാനഡ: പലിശ നിരക്ക് കുറഞ്ഞു, വീട് വാങ്ങാൻ അനുയോജ്യമായ സമയം ഇത് തന്നെ : വിദഗ്ദർ

Reading Time: < 1 minute