ഒൻ്റാറിയോ നിവാസികൾക്ക് അവരുടെ ഫോണുകളിൽ ഇന്ന് ഒരു എമർജൻസി അലേർട്ട് ലഭിക്കും. നവംബർ 20-ന്, ഉച്ചയ്ക്ക് 12:55-ന്, സ്മാർട്ട് ഫോൺ, റേഡിയോ, ടെലിവിഷൻ എന്നിവയിലൂടെയാണ് അലേർട്ട് റെഡി മുന്നറിയിപ്പ് ലഭിക്കുക.
ക്യൂബെക്ക് ഒഴികെ രാജ്യത്തുടനീളം, അടിയന്തിര സാഹചര്യങ്ങളിൽ മുന്നറിയിപ്പുകൾ നൽകാനാണ് സംവിധാനം ഉപയോഗിക്കുന്നത്. സാങ്കേതികവിദ്യ എല്ലാ പ്ലാറ്റ്‌ഫോമുകളിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് അലേർട്ട് റെഡിയിലൂടെ ചെയ്യുന്നതെന്ന് റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്ടർ കുർട്ട് എബി പറഞ്ഞു.
പ്രകൃതി ദുരന്തങ്ങൾ, തീവ്രവാദ ഭീഷണികൾ എന്നിവയുൾപ്പെടെ വിവിധ സാഹചര്യങ്ങൾക്ക് അടിയന്തര അലേർട്ടുകൾ നൽകാം. മെയ്, നവംബർ മാസങ്ങളിൽ വർഷത്തിൽ രണ്ടുതവണയാണ് എമർജൻസി അലർട്ട് സിസ്റ്റം പരീക്ഷിക്കുന്നത്. 2024-ൽ, ഒൻ്റാറിയോയിലെ അലേർട്ട് റെഡി വഴി മൊത്തം 233 എമർജൻസി അലേർട്ടുകൾ നൽകിയിട്ടുണ്ട്.
