dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

മന്ദഗതിയിലായി കാനഡയിലെ സാമ്പത്തിക വളർച്ച

Reading Time: < 1 minute

ഓ​ഗസ്ത് മാസത്തിൽ കാനഡയിൽ കുറഞ്ഞ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഉൽപ്പാദന, യൂട്ടിലിറ്റി മേഖലകൾ ഓ​ഗസ്തിൽ ചുരുങ്ങിയതിനാൽ ചരക്ക് ഉൽപ്പാദന വ്യവസായങ്ങൾ 2021 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട് പറയുന്നു. സേവന മേഖലയിലെ വളർച്ച, പ്രത്യേകിച്ച് ഫിനാൻസ്, ഇൻഷുറൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ മേഖലകളിലെ ഇടിവ് നികത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് പറയുന്നു.
ഓ​ഗസ്തിൽ സിഎൻ റെയിൽ, കനേഡിയൻ പസഫിക് കൻസാസ് സിറ്റി എന്നിവിടങ്ങളിലെ പണിമുടക്കുകൾ ഗതാഗത, വെയർഹൗസിംഗ് വ്യവസായത്തെ തകർത്തു. ഉൽപ്പാദനമേഖലയിലെ 1.2 ശതമാനം കുറവ് ഓഗസ്റ്റിലെ സമ്പദ്‌വ്യവസ്ഥയെ ഏറ്റവും കൂടുതൽ ബാധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. ഒന്നിലധികം ഓട്ടോ പ്ലാൻ്റുകളിലെ റീടൂളിംഗ്, മെയിൻ്റനൻസ് പ്രവർത്തനങ്ങൾ ഇടിവിന് കാരണമായതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *