സിംഗിള്‍-യൂസ് ബാഗുകള്‍, പാത്രങ്ങള്‍,നാപ്കിനുകള്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള പുതിയ നിയമവുമായി കാല്‍ഗറി. ഇതോടെ ബാഗുകള്‍ വാങ്ങുന്നതിന് ഫീസ് നല്‍കുകയും അവരുടെ ഡെലിവറി, ഡ്രൈവ്-ത്രൂ, ടേക്ക്ഔട്ട് ഓര്‍ഡറുകള്‍ എന്നിവയില്‍ ഏതിലെങ്കിലും അധികമായി ബാഗുകള്‍ ആവശ്യപ്പെടുകയും വേണം. ബൈലോ ഇന്ന് മുതൽ നിലവിൽ വന്നു. ഇന്ന് മുതൽ ബിസിനസ് ഷോപ്പുകള്‍ പേപ്പര്‍ ഷോപ്പിംഗ് ബാഗിന് 15 സെന്റും പുനരുപയോഗിക്കാവുന്ന ബാഗിന് ഒരു ഡോളറും നിര്‍ബന്ധമായും ഈടാക്കും. ഉപഭോക്താവ് ഒരു ബാഗ് ആവശ്യപ്പെട്ടാല്‍ മാത്രമേ നല്‍കൂ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങള്‍, നാപ്കിനുകള്‍, പേപ്പര്‍ സ്‌ട്രോകള്‍ എന്നിവയും പുതിയ നിയമ പ്രകാരം ആവശ്യപ്പെട്ടാല്‍ മാത്രമേ ലഭ്യമാകൂ.
