വർധിപ്പിച്ച ആനുകൂല്യങ്ങൾ ജൂലൈ മുതൽ നൽകി തുടങ്ങുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA). വർക്ക് പെർമിറ്റുള്ളവരും അന്തർദ്ദേശീയ വിദ്യാർത്ഥികളും ഉൾപ്പെടെ എല്ലാ കനേഡിയൻ നികുതിദായകരും ഭൂരിഭാഗം CRA പേയ്‌മെൻ്റുകൾക്കും അർഹരാണ്. പ്രധാന CRA പേയ്‌മെൻ്റുകൾ ഓരോ 3 മാസത്തിലുമാണ് വിതരണം ചെയ്യുന്നത്. മുൻ വർഷത്തെ നികുതിയെ അടിസ്ഥാനമാക്കി വാർഷികാടിസ്ഥാനത്തിൽ ജൂലൈയിലെ എല്ലാ ആനുകൂല്യ പേയ്‌മെൻ്റുകളും CRA വർധിപ്പിക്കും.
കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB)
കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) എന്നത് കുട്ടികളെ വളർത്തുന്നതിനുള്ള ചെലവുകൾക്കായി കുടുംബങ്ങളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള നികുതി രഹിത പ്രതിമാസ പേയ്‌മെൻ്റാണ്. ഈ ആനുകൂല്യം മുൻ വർഷത്തെ കുടുംബ അറ്റവരുമാനം, കുട്ടികളുടെ പ്രായം എന്നിവയെ അടിസ്ഥാനമാക്കിയാണ് നൽകുക.
6 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും, ജൂലൈയിൽ പ്രതിമാസം $648.9, പ്രതിവർഷം പരമാവധി $7786.92 ലഭിക്കും. ആറിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ഒരു കുട്ടിക്ക് പരമാവധി തുക 547.5 ഡോളറും പ്രതിവർഷം 6570 ഡോളറുമാണ് ലഭിക്കുക.
അടുത്ത CCB പേയ്‌മെൻ്റ് തീയതികൾ ജൂലൈ 19, ഓഗസ്റ്റ് 20, സെപ്റ്റംബർ 20, ഒക്ടോബർ 18, നവംബർ 20, ഡിസംബർ 13.
ജിഎസ്ടി പേയ്മെൻ്റ്
കനേഡിയൻ നികുതിദായകർക്ക് അവരുടെ GST/HST ക്രെഡിറ്റ് ജൂലൈ മുതൽ വർധിക്കും. നികുതി രഹിത ത്രൈമാസിക ചരക്ക് സേവന നികുതി/ഹാർമോണൈസ്ഡ് സെയിൽസ് ടാക്സ് (ജിഎസ്ടി/എച്ച്എസ്ടി) ക്രെഡിറ്റിൻ്റെ ലക്ഷ്യം കുറഞ്ഞ മിതമായ വരുമാനമുള്ള ആളുകളുടെയും കുടുംബങ്ങളുടെയും നികുതി ഭാരം കുറയ്ക്കുക എന്നതാണ്. വാർഷിക വരുമാനത്തെ അടിസ്ഥാനമാക്കി, യോഗ്യരായ കനേഡിയൻമാർക്ക് പേയ്മെൻ്റുകൾ ലഭിക്കും. കാനഡയിലേക്ക് പുതുതായി വരുന്നവർക്കും GST പേയ്‌മെൻ്റുകൾ ലഭിക്കാൻ അർഹതയുണ്ട്, എന്നാൽ എത്തിച്ചേരുമ്പോൾ, അവർ GST ക്രെഡിറ്റിന് അപേക്ഷിക്കണം.
വ്യക്തികൾക്ക് 519 ഡോളറും, വിവാഹിതരായ ദമ്പതികൾക്കോ പൊതു നിയമ പങ്കാളികൾക്കോ 680 ഡോളറും 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും 179 ഡോളർ എന്നിങ്ങനെ (ജിഎസ്ടി/എച്ച്എസ്ടി ക്രെഡിറ്റ് ലഭിക്കും. ജൂലൈ 5 ന് പേയ്മെൻ്റ് ലഭിക്കും.
ഒക്ടോബർ 4, 2025 ജനുവരി 3, ഏപ്രിൽ 4 എന്നീ തീയ്യതികളിൽ അടുത്ത ജിഎസ്ടി പേയ്മെൻ്റുകൾ ലഭ്യമാകും.
അഡ്വാൻസ്ഡ് കാനഡ വർക്കേഴ്സ് ബെനിഫിറ്റ് (ACWB)
താഴ്ന്ന വരുമാനക്കാരായ വ്യക്തികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള റീഫണ്ട് ചെയ്യാവുന്ന നികുതി ആനുകൂല്യമാണ് അഡ്വാൻസ്ഡ് കാനഡ വർക്കേഴ്സ് ബെനിഫിറ്റ് (ACWB).
ഡിസംബർ 31-ന് 19 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഒരു പങ്കാളിയോടോ പൊതു നിയമ പങ്കാളിയോടോ കുട്ടിയോടോ ഒപ്പം താമസിക്കണം. പ്രവിശ്യ നിശ്ചിയിച്ചിട്ടുള്ള വരുമാന പരിധിക്ക് താഴെയായിരിക്കണം അപേക്ഷകരുടെ വരുമാനം.
കുടുംബങ്ങളുടെ അറ്റവരുമാനം $28,494 അല്ലെങ്കിൽ അതിൽ കുറവാണെങ്കിൽ, 3 ത്രൈമാസ പേയ്‌മെൻ്റുകളായി $1,518 വരെ ലഭിക്കും. വരുമാനം കൂടുന്നതിനനുസരിച്ച് തുകയും കുറയും. അറ്റവരുമാനം $35,095 അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കിൽ പേയ്‌മെൻ്റുകൾ ലഭിക്കില്ല. കുടുംബങ്ങളുടെ അറ്റവരുമാനം $28,494 അല്ലെങ്കിൽ അതിൽ കുറവാണെങ്കിൽ പരമാവധി $2,616 വരെ ലഭിച്ചേക്കാം.
വരുമാനം കൂടുന്നതിനനുസരിച്ച് ഈ തുക കുറയുകയും അറ്റവരുമാനം 2023-ൽ 45,934 ഡോളറോ അതിൽ കൂടുതലോ ആണെങ്കിൽ ഒരു തുകയും ലഭിക്കില്ല.
ജൂലൈ 12, ഒക്ടോബർ 11, 2025 ജനുവരി 10 എന്നിവയാണ് അടുത്ത ACWB പേയ്‌മെൻ്റ് തീയതികൾ.
കാനഡ കാർബൺ റിബേറ്റ്
ഫെഡറൽ കാർബൺ വിലനിർണ്ണയവുമായി ബന്ധപ്പെട്ട ചെലവുകൾ സന്തുലിതമാക്കാൻ കുടുംബങ്ങളെയും വ്യക്തികളെയും സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ള നികുതി രഹിത പേയ്‌മെൻ്റാണ് കാനഡ കാർബൺ റിബേറ്റ്.
ആൽബെർട്ട, സസ്‌കാച്ചെവൻ, മാനിറ്റോബ, ഒൻ്റാറിയോ, ന്യൂ ബ്രൺസ്‌വിക്ക്, നോവ സ്കോഷ്, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ന്യൂഫൗണ്ട്ലാൻഡ്, ലാബ്രഡോർ എന്നിവിടങ്ങളിലെ നിവാസികൾക്ക് CCR-ന് അർഹതയുണ്ട്.
ജൂലൈ 15, ഒക്ടോബർ 15, 2025, ജനുവരി 15, ഏപ്രിൽ 14, 2025 എന്നിവയാണ് അടുത്ത കാനഡ കാർബൺ റിബേറ്റ് പേയ്‌മെൻ്റ് തീയതികൾ






