dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

കാനഡ; ഹർദീപ് സിംഗ് നിജ്ജാറിൻ്റെ സഹായിയുടെ വീടിനു നേരെ വെടിവെപ്പ്

Reading Time: < 1 minute

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ സഹായിയുടെ വീടിനു നേരെ വെടിയുതിർത്തതായി റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെ 1:20 ന് (പ്രാദേശിക സമയം) കാനഡയിലെ 154-ആം സ്ട്രീറ്റിലെ ഒരു വീട്ടിൽ വെടിവെപ്പിനോട് പോലീസ് പ്രതികരിച്ചതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നിജ്ജാറിൻ്റെ സുഹൃത്തായിരുന്ന സിമ്രൻജീത് സിങ്ങിൻ്റെതാണ് വീടെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് വെടിവെപ്പിനെത്തുടർന്ന് ഒരു കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. സിമ്രൻജീത് സിംഗിൻ്റെ വീട്ടിൽ ഒന്നിലധികം ദ്വാരങ്ങൾ കണ്ടെത്തിയതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അയൽക്കാരോടും പ്രദേശത്തെ സാക്ഷികളോടും സംസാരിച്ചതായും പോലീസ് പറഞ്ഞു.
എന്നാൽ വീടിനുനേരെ എത്ര തവണ വെടിയുതിർത്തുവെന്ന് വെളിപ്പെടുത്തിയിട്ടില്ല. ജനുവരി 26 ന് വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിൽ സിമ്രൻജീത് സിംഗ് ഖാലിസ്ഥാൻ അനുകൂല പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായതെന്നാണ് പോലീസ് പറയുന്നത്.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *