dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

സിഖുകാർക്കെതിരായ ആക്രമണങ്ങളിൽ അമിത് ഷായ്ക്ക് പങ്കുള്ളതായി കാനഡ

Reading Time: < 1 minute

ന്യൂഡൽഹി: സിഖുകാർക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തി കാനഡ. കനേഡിയൻ മന്ത്രി ഡേവിഡ് മോറസാണ് വാഷിങ്ടൺ പോസ്റ്റിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെയും കനേഡിയൻ ഉദ്യോഗസ്ഥർ വാഷിങ്ടൺ പോസ്റ്റിനോട് സമാന കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു.
ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിലെ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാരുടെ പങ്കിനെക്കുറിച്ച് കാനഡയുടെ ആരോപണങ്ങൾക്കും മുന്നേ വാഷിങ്ടൺ പോസ്റ്റിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന വാർത്ത പുറത്ത് വന്നിരുന്നു. ട്രൂഡോയുടെ ഉപദേശകയും ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരുന്നു.
ഉപദേശക നതാലെ ഡ്രോവിൻ കനേഡിയൻ പാർലമെന്ററി സമിതിക്ക് മുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് ദ ഗ്ലോബ് ആൻഡ് മെയിൽ ന്യൂസ്​പേപ്പർ റിപ്പോർട്ട് ചെയ്തത്. ഇത്തരം വിവരങ്ങൾ ചോർത്തി നൽകാൻ തനിക്ക് പ്രധാനമന്ത്രിയുടെ അനുമതി വേണ്ടെന്നും അവർ വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

Leave a comment

Your email address will not be published. Required fields are marked *