കാനഡയില്‍ 2050 ആകുമ്പോഴേക്കും ഡിമെന്‍ഷ്യ ബാധിക്കുന്ന ഓരോ നാലില്‍ ഒരാള്‍ ഏഷ്യന്‍ വംശജനായിരിക്കുമെന്ന് റിപ്പോർട്ട്. ഏജിംഗ് പോപ്പുലേഷനാണ് ഡിമെന്‍ഷ്യ വര്‍ധിക്കാനുള്ള പ്രധാന കാരണമായി ‘ ‘ദ മെനി ഫെയ്‌സസ് ഓഫ് ഡിമെന്‍ഷ്യ ഇന്‍ കാനഡ’ എന്ന തലക്കെട്ടിലുള്ള പഠനത്തിന്റെ പ്രധാന രചയിതാവായ ഡോ. ജോഷ്വ ആംസ്‌ട്രോംഗ് വ്യക്തമാക്കുന്നു.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കാനഡയില്‍ കുടിയേറ്റം വര്‍ധിച്ചു. എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളിലും കാനഡയിലെത്തിയവര്‍ ഇപ്പോള്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും ഇത് ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് വംശീയ വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഷ്യന്‍ വംശജരില്‍ യഥാര്‍ത്ഥത്തില്‍ അപകടസാധ്യത കുറവാണ്. എന്നാൽ കാനഡയിലെ ഏഷ്യന്‍ ജനസംഖ്യ പരിഗണിക്കുമ്പോള്‍ ഡിമെന്‍ഷ്യ സാധ്യത കൂടുതല്‍ ഏഷ്യന്‍ വംശജര്‍ക്കിടയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.







