തൊഴിൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ സ്വീകരിക്കുന്ന കനേഡിയന്മാരുടെ എണ്ണം രാജ്യത്ത് വർധിക്കുന്നതായി റിപ്പോർട്ട്. കൂടുതലും ആശ്രയിക്കുന്നത് രുഷന്മാരാണെന്നും കണക്കുകൾ പറയുന്നു.
ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഏകദേശം 33,000 ആളുകൾ തൊഴിൽ ഇൻഷുറൻസ് (EI) ആനുകൂല്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ആഗസ്ത് മാസത്തിൽ സ്ത്രീകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാൽ പുരുഷന്മാരുടെ എണ്ണം എല്ലാമാസവും വർധിക്കുന്നതായി കണക്കുകൾ കാണിക്കുന്നു.
മിക്ക തൊഴിലുകളിലും ഗുണഭോക്താക്കളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ ഏറ്റവും വലിയ വർദ്ധനവ് നിർമ്മാണ മേഖലയിലാണെന്ന് സ്റ്റാറ്റ്സ്റ്റിക്സ് കാനഡ ലേബർ മാർക്കറ്റ് അനാലിസിറ്റായ വിൻസെൻ്റ് ഫെറോ പറയുന്നു. പുരുഷന്മാരാണ് സ്ത്രീകളേക്കാൾ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നത്.
കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് സെപ്റ്റംബറിൽ 6.5 ശതമാനമായിരുന്നു, 25 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ 5.7 ശതമാനവും 25 വയസ്സിനു മുകളിലുള്ള സ്ത്രീകളിൽ 5 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്.







