dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

ഒന്റാരിയോയിൽ ചൈൽഡ് കെയറിനായുള്ള കാത്തിരിപ്പ് നീളുന്നു

Reading Time: < 1 minute

ഒന്റാരിയോയിൽ ചൈൽഡ് കെയർ വെയിറ്റ് ലിസ്റ്റ് നീളുന്നുവെന്ന് റിപ്പോർട്ട്. $10 എ ഡേ പ്രോഗ്രാമിന്റെ ഭാഗമായിട്ടും ഇതാണ് അവസ്ഥ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കവാർത്ത ലേക്‌സ് മുൻസിപ്പാലിറ്റിയിൽ ലൈസൻസ് ഉള്ള ചൈൽഡ് കെയറിനായി കുട്ടികൾ ശരാശരി 6.4 വർഷം വരെ കാത്തിരിക്കേണ്ട സാഹചര്യമാണ് ഉള്ളത്. 2022 ൽ, ഒന്റാരിയോ പ്രോഗ്രാമിൽ ജോയിൻ ചെയ്യുന്നതിനു മുമ്പ് ഈ കാത്തിരിപ്പ് കാലയളവ് ശരാശരി 3.7 വർഷം വരെ മാത്രമായിരുന്നു. സേവനം ലഭിക്കുന്നതിനു മുമ്പ് പലർക്കും ഡേ കെയർ പ്രവേശനത്തിനുള്ള പ്രായ പരിധി അവസാനിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. വാട്ടർലൂ റീജിയണിൽ $10 എ ഡേ പ്രോഗ്രാമിന്റെ പ്രഖ്യാപനത്തിനു ശേഷം വെയിറ്റ് ലിസ്റ്റിലുള്ള കുട്ടികളുടെ എണ്ണത്തിൽ 115% വർദ്ധനവാണ് ഉണ്ടായത്. ഇവിടെ 9200 കുട്ടികൾ കാത്തിരിപ്പിലാണ്. നയാഗ്ര മേഖലയിൽ 76%, ഒട്ടാവയിൽ 41% എന്നിങ്ങനെയാണ് ഇക്കാര്യത്തിൽ ഉണ്ടായ വർധന.

Leave a comment

Your email address will not be published. Required fields are marked *