dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Entertainment #Social Media #Technology

ഇനി മറ്റൊരാളുടെ സ്റ്റാറ്റസ് ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Reading Time: < 1 minute

‘റീഷെയർ സ്റ്റാറ്റസ് അപ്ഡേറ്റ്’ എന്ന പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്. മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ ഷെയർ ചെയ്യുന്നതിൽ ഇൻസ്റ്റഗ്രാമിനുള്ളതിന് സമാനമായ ഫീച്ചറാണ് വാട്‌സ്ആപ്പും അവതരിപ്പിക്കുക. പുതിയ അപ്ഡേറ്റ് വരുന്നതോടെ ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരുമായി മറ്റുള്ളവരുടെ സ്റ്റാറ്റസുകളും ഷെയര്‍ ചെയ്യാം.
നിങ്ങളെ ടാഗ് ചെയ്‌ത/മെൻഷൻ ചെയ്ത സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടുന്ന പ്രക്രിയ ലളിതമാക്കുന്നതിനാണ് ‘റീ ഷെയർ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചർ മെറ്റ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അതായത്, നിങ്ങളെ ഒരു വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ടാഗ് ചെയ്യുകയോ ആരെങ്കിലും പരാമർശിക്കുകയോ ചെയ്യുന്നുവെന്ന് കരുതുക. പുതിയ ഫീച്ചർ നിങ്ങളുടെ കോൺടാക്റ്റുകളുമായി ആ അപ്‌ഡേറ്റ് വീണ്ടും പങ്കിടാൻ നിങ്ങളെ അനുവദിക്കും. കണ്ടന്‍റ് കൂടുതല്‍ പേരിലേക്ക് എത്താന്‍ ഇത് സഹായിക്കും. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.
പുതിയ ഫീച്ചര്‍ ലോഞ്ച് ചെയ്യുമ്പോൾ, സ്റ്റാറ്റസ് അപ്‌ഡേറ്റ് ഇന്‍റര്‍ഫേസിനുള്ളിൽ ഇതിനായി ഒരു പുതിയ ബട്ടൺ ഉൾപ്പെടുത്തുമെന്ന് വാബെറ്റ്ഇൻഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിങ്ങളെ പരാമർശിച്ച സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എളുപ്പത്തിൽ വീണ്ടും പങ്കിടാൻ ഈ ബട്ടൺ സഹായിക്കും. നിലവിൽ ഈ ബീറ്റാ വേർഷനിൽ മാത്രമേ ലഭ്യമാകൂ. ഇതാദ്യമായല്ല വാട്‌സ്ആപ്പ് ഇൻസ്റ്റഗ്രാമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫീച്ചറുകൾ അവതരിപ്പിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *