ബീസി പിഎൻപി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാൻ (ITAs) 187-ലധികം ഇൻവിറ്റേഷൻ നൽകി ഐആർസിസി. പൊതു ബിസി പിഎൻപി നറുക്കെടുപ്പിൽ, എക്സ്പ്രസ് എൻട്രി, ബീസി പിഎൻപി സ്കിൽസ് ഇമിഗ്രേഷൻ സ്ട്രീമുകൾക്ക് കീഴിൽ 102 ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
35 സാങ്കേതിക തൊഴിലുകൾക്കായുള്ള ടാർഗെറ്റുചെയ്‌ത ബിസി പിഎൻപി നറുക്കെടുപ്പിൽ, എക്സ്പ്രസ് എൻട്രി, ബിസി പിഎൻപി സ്കിൽസ് ഇമിഗ്രേഷൻ സ്ട്രീമുകൾക്ക് കീഴിൽ 65 ഇൻവിറ്റേഷൻ നൽകി. എല്ലാ സ്ട്രീമുകളിലും ഫെബ്രുവരി 27 ന് നടന്ന മുൻ ടെക് നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കട്ട്ഓഫ് സ്കോർ 5 പോയിൻറ് കൂടുതലാണ്.
കൂടാതെ, ചൈൽഡ് ഹുഡ് എഡ്യുക്കേറ്റേഴ്സ് ആൻഡ് അസിസ്റ്റൻ്റുകളോ ഇൻസ്ട്രക്ടർമാരോ ആയി പരിചയമുള്ളവർക്കായി 54 ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. മാത്രമല്ല, 2023-ൻ്റെ അവസാനത്തിൽ അവതരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയയുടെ പുതിയ കാറ്റഗറി അധിഷ്‌ഠിത നറുക്കെടുപ്പിനായി 25 നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 30 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകി.കൂടാതെ, ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 38 പ്രൊഫൈലുകൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ നൽകി.
