ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ കാനഡ സന്ദർശനം ആഗസ്റ്റ് മാസം 16 മുതൽ 18 വരെ.
യാക്കോബായ സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന് കീഴിലുള്ള മിസിസ്സാഗ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ പ്രധാന പെരുന്നാളിനോടനുബന്ധിച്ചാണ് പരിശുദ്ധ ബാവായുടെ സന്ദർശനം. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കാനഡയിലുള്ള പ്രഥമ ദേവാലയമാണ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി.
ആഗസ്റ്റ് 17ന് പിതാവിന് മോർ ബർസൗമ സുറിയാനി പള്ളിയിൽ രാവിലെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ കാനഡ റീജിയൻ സ്വീകരണം നൽകും. തുടർന്ന് 18ന് മിസിസ്സാഗ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ
ആഗസ്റ്റ് 18: മിസിസ്സാഗ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വച്ചു രാവിലെ പരിശുദ്ധ പിതാവിനും മെത്രാപ്പൊലീത്താമാർക്കു സ്വീകരണവും, പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും അർപ്പിക്കും.
പാത്രിയർക്കീസ് ബാവായുടെ കാനഡ സന്ദർശനം ആഗസ്റ്റ് മാസം 16 മുതൽ 18 വരെ

Reading Time: < 1 minute