dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Politics #World

യുഎസ്‌ തെരഞ്ഞെടുപ്പ്‌; ബാലറ്റ് നിക്ഷേപിച്ച ബോക്സുകളിൽ തീപിടിത്തം, അട്ടിമറി ശ്രമമെന്ന് സംശയം

Reading Time: < 1 minute

വാഷിങ്ടണ്‍ ഡിസി: അമേരിക്കയിൽ രണ്ട്‌ ബാലറ്റ്‌ ബോക്‌സുകൾക്ക്‌ തീപിടിച്ചു. അമേരിക്കൻ തെരഞ്ഞെടുപ്പിന്‌ ഉപയോഗിച്ച ബാലറ്റ്‌ ബോക്‌സുകളാണ്‌ കത്തിയത്‌. വാഷിംഗ്ടണിലെയും ഒറിഗണിലെയും ബാലറ്റ് ഡ്രോപ്പ് ബോക്‌സുകളാണ്‌ തീ പിടിത്തത്തിൽ നശിച്ചത്‌. പുലർച്ചെ 3:30 ഓടെയാണ്‌ തീപിടിത്തം ഉണ്ടായത്‌. സംഭവത്തിൽ നൂറുകണക്കിന്‌ ബാലറ്റുകളാണ്‌ നശിച്ചതെന്ന്‌ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത്‌ നിന്ന്‌ സംശയാസ്‌പദമായ രീതിയിൽ വാഹനം കണ്ടതായി പൊലീസ്‌ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *