dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #India

10 വര്‍ഷത്തെ മള്‍പ്പിള്‍ എന്‍ട്രി വിസകള്‍ അവസാനിപ്പിച്ച് കാനഡ

Reading Time: < 1 minute

ടൂറിസ്റ്റ് വിസ നയം ഭേദഗതി ചെയ്ത കാനഡ പ്രവേശന നിയമങ്ങള്‍ കര്‍ശനമാക്കുകയും പതിവായി 10 വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ നല്‍കുന്ന രീതി അവസാനിപ്പിക്കുകയും ചെയ്ത് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) . ഇതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ വിവേചനാധികാരം നല്‍കുകയും ചെയ്തിട്ടുണ്ട്. വിസ അപേക്ഷകരെ വ്യക്തിഗതമായി വിലയിരുത്തി ഹ്രസ്വകാല വിസകള്‍ നല്‍കാനും ഇമിഗ്രേഷന്‍ ഓഫീസര്‍മാരെ പുതിയ മാര്‍ഗനിര്‍ദ്ദേശം അനുവദിക്കുന്നു. വിസ നൽകുന്നതിനുള്ള ഘടകങ്ങളിൽ ഒരു അപേക്ഷകൻ്റെ സന്ദർശന ഉദ്ദേശ്യം, ഫണ്ടുകൾ, ആരോ​ഗ്യസ്ഥിതി അവരുടെ മാതൃരാജ്യവുമായുള്ള ബന്ധം എന്നിവയും മറ്റും ഉൾപ്പെടുന്നു.
താല്‍ക്കാലിക കുടിയേറ്റ നിലവാരം കൈകാര്യം ചെയ്യുന്നതിനും ഭവന ദൗര്‍ലഭ്യം പരിഹരിക്കുന്നതിനും വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ മാറ്റമെന്ന് ഐആര്‍സിസി പറഞ്ഞു. ഈ മാറ്റം കാനഡയിലേക്കുള്ള പതിവ് സന്ദര്‍ശകരുടെ അപേക്ഷാ ചെലവ് വര്‍ദ്ധിപ്പിച്ചേക്കാം. കൂടാതെ ഓരോയാത്രയ്ക്കും ഹ്രസ്വകാല വിസകള്‍ എടുക്കേണ്ടതായും വരും. ജോലിക്കോ ഒഴിവുസമയത്തിനോ പതിവായി യാത്ര ചെയ്യുന്നവരെ ഈ മാറ്റം പ്രതികൂലമായി ബാധിക്കും.

Leave a comment

Your email address will not be published. Required fields are marked *