സാങ്കേതിക പ്രശ്നം നേരിട്ട് സ്കോഷബാങ്ക്. സാങ്കേതിക തകരാർ കാരണം പേയ്മെന്റുകൾ പ്രൊസസ്സ് ചെയ്യാൻ കഴിഞ്ഞില്ലെന്ന് ഉപഭോക്താക്കൾ വ്യക്തമാക്കുന്നു. ശമ്പള ദിവസമാണ് സാങ്കേതിക പ്രശ്നം നേരിട്ടിരിക്കുന്നത്. ഇതിനാൽ പല ഉപഭോക്താക്കൾക്കും തങ്ങളുടെ അക്കൗണ്ടുകളിൽ പണം ക്രെഡിറ്റ് ആയിട്ടില്ലെന്ന് റിപ്പോട്ട് പറയുന്നു. ബാങ്ക് ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ ശമ്പളം എപ്പോൾ എത്തുമെന്ന് വ്യക്തമാക്കിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ ബാങ്കിംഗ്, നിക്ഷേപം എന്നിവയിലെ പ്രശ്നങ്ങൾ വെള്ളിയാഴ്ച രാവിലെ മുതൽ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയെന്ന് ഓൺലൈൻ ഔട്ടേജ് ട്രാക്കറായ ഡൗൺഡിറ്റക്ടർ വ്യക്തമാക്കുന്നു. ഏകദേശം 4,800 ഉപയോക്താക്കൾക്ക് പ്രശ്നം ഉണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.







