dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Education #India

കാനഡയില്‍ 700 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ച കേസ്; പ്രതി ബ്രിജേഷ് മിശ്ര കുറ്റം സമ്മതിച്ചു

Reading Time: < 1 minute

കാനഡയിലെ കോളേജുകളില്‍ പ്രവേശനം നല്‍കാമെന്ന് പറഞ്ഞ് 700 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ച കേസിലെ മുഖ്യപ്രതി സറേയില്‍ താമസിക്കുന്ന ബ്രിജേഷ് മിശ്ര കുറ്റം സമ്മതിച്ചു. ഇയാളെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഏഴോളം കുറ്റങ്ങളാണ് മിശ്രയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതില്‍ ആറെണ്ണം ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമാണ്. ഇത് കനേഡിയയന്‍ ക്രിമിനല്‍ കോഡിന് തുല്യമാണ്. ഒരു മാസത്തിനുള്ളില്‍ മിശ്രയ്ക്ക് പരോള്‍ ലഭിക്കുമെന്നും തുടര്‍ന്ന് നാടുകടത്തല്‍ നേരിടേണ്ടി വരുമെന്നും മിശ്രയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
മിശ്രയെ 2023 ജൂണ്‍ 23 നാണ് കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി അറസ്റ്റ് ചെയ്തത്. മിശ്ര നേരിടുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കാനഡയില്‍ നിയമപരമായ നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചതായി അഭിഭാഷകന്‍ ഗഗന്‍ നഹാല്‍ പറഞ്ഞു.
കാനഡയില്‍ പഠനത്തിനായി എത്തിയ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും 2017 നും 2019 നും ഇടയിലാണ് കാനഡയിലെത്തിയത്. 2021 ല്‍ സിബിഎസ് എ വിദ്യാര്‍ത്ഥികളെ അറിയിക്കുകയും പിന്നീട് സ്ഥിരതാമസത്തിനുള്ള അവരുടെ അപേക്ഷകളില്‍ കനേഡിയന്‍ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിച്ച ഓഫർ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ബ്രിജേഷ് മിശ്ര ഉള്‍പ്പെടെയുള്ള പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള ഏജന്റുമാരായിരുന്നു വ്യാജ രേഖകള്‍ നല്‍കിയത്.

Leave a comment

Your email address will not be published. Required fields are marked *