സ്പൗസൽ ഓപ്പൺ വർക്ക് പെർമിറ്റിനുള്ള (എസ്ഒഡബ്ല്യൂപി) പുതിയ യോഗ്യത മാനദണ്ഡങ്ങൾ മുന്നോട്ട് വച്ച് ഐആർപിസി. ഇന്ന് മുതൽ ഈ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരും. ഇത് എന്തൊക്കെ ആണെന്ന് നോക്കാം.
സാധുതയുള്ള സ്റ്റഡി പെർമിറ്റോടെ സ്പോൺസർ ബിരുദാനന്തര ബിരുദ പ്രോഗ്രാമിലോ ഡോക്ടറൽ ഡിഗ്രി പ്രോഗ്രാമിലോ എൻറോൾ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ രാജ്യാന്തര വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് ഇന്ന് മുതൽ സ്‌പൗസൽ ഓപ്പൺ വർക്ക് പെർമിറ്റുകൾക്ക് അർഹത ലഭിക്കൂ. ഡോക്ട്‌ടർ ഓഫ് ഡെന്റൽ സർജറി (DDS, DMD), ബാച്ചിലർ ഓഫ് ലോ അല്ലെങ്കിൽ ജൂറിസ് ഡോക്‌ടർ (LLB, JD, BCL), ഡോക്ടർ ഓഫ് മെഡിസിൻ (MD), ഡോക്ടർ ഓഫ് ഒപ്റ്റോമെട്രി (OD), ഫാർമസി (PharmD, BS, BSc, BPharm), ഡോക്‌ടർ ഓഫ് വെറ്ററിനറി മെഡിസിൻ (DVM), ബാച്ചിലർ ഓഫ് സയൻസ് ഇൻ നഴ്സിംഗ് (BScN, BSN, BNSc), ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ (ബി. എഡ്.), ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ് (ബി. എൻജിനീയർ, ബിഇ, ബിഎഎസ്‌സി) എന്നീ പ്രൊഫഷണൽ ഡിഗ്രി പ്രോഗ്രാമുകളിലൊന്നിലെ ബിരുദ വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് സ്പൗസൽ ഓപ്പൺ വർക്ക് പെർമിറ്റുകൾക്ക് അപേക്ഷിക്കാം.
സ്പൗസൽ ഓപ്പൺ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നവർ ബിരുദം നൽകുന്ന പഠന പ്രോഗ്രാമിൽ പങ്കാളിയുടെ എൻറോൾമെന്റിൻ്റെ തെളിവ് കാണിക്കുന്ന രേഖ ഹാജരാക്കണം. രാജ്യാന്തര വിദ്യാർത്ഥിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും നൽകേണ്ടതുണ്ട്.







