മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇക്കോണമി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വെസ്റ്റ്‌ജെറ്റ് 25 ഡോളര്‍ ഈടാക്കുന്നു. എന്നാല്‍ ഫോണ്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഫീസ് ഈടാക്കുന്നത് യാത്രക്കാരില്‍ പ്രതിഷേധത്തിന് ഇടയാക്കിട്ടുണ്ട്. അതേസമയം, ഫോണ്‍ വഴിയുള്ള ബുക്കിംഗിന് ഫീസ് ‘സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡസ്ട്രി പ്രാക്ടീസ്’ ആണെന്നാണ് വെസ്റ്റ്‌ജെറ്റ് വക്താവ് മാഡിസണ്‍ ക്രൂഗര്‍ വ്യക്തമാക്കുന്നു. കൂടാതെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ എളുപ്പത്തില്‍ ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്യാനും മാറ്റാനും സാധിക്കുന്നതിന് എയര്‍ലൈന്‍ വെബ്‌സൈറ്റ് അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ടെന്നും ക്രൂഗര്‍ കൂട്ടിച്ചേർത്തു.
ഇക്കോണമി നിരക്കുകള്‍ക്കായി ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ സീറ്റ് തെരഞ്ഞെടുക്കുന്നതിന് എയര്‍ കാനഡ ഏപ്രിലിൽ പുതിയ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. സോഷ്യല്‍മീഡിയയിലെ പരാതികളെ തുടര്‍ന്ന് എയര്‍ കാനഡ പുതിയ ഫീസ് നിരക്ക് പിന്‍വലിച്ചു.
മൊബൈല്‍ ഫോണ്‍ വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണോ നിങ്ങൾ, ഇനി കൂടുതൽ പണം നൽകേണ്ടിവരും
Reading Time: < 1 minute






