dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കുട്ടികള്‍ ഉടന്‍ വേണമെന്ന ആഗ്രഹം മാറ്റിവെച്ച് കനേഡിയന്മാർ

Reading Time: < 1 minute

കാനഡയില്‍ കുട്ടികള്‍ ഉടന്‍ വേണമെന്ന ആഗ്രഹം മാറ്റിവെക്കുന്ന കനേഡിയന്‍ പൗരന്മാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. എഗ്ഫ്രീസിംഗ് നടത്തി പേരന്റ് ഹുഡ് ദീര്‍ഘിപ്പിക്കുന്ന രീതി കൂടുതല്‍ ആളുകള്‍ അവലംബിക്കുന്നതായി വിദഗ്ധര്‍ വ്യക്തമാക്കുന്നു. കാനഡയിലുടനീളം 2013 ല്‍ ആളുകള്‍ 94 എഗ് ഫ്രീസിംഗ് ട്രീറ്റ്‌മെന്റുകള്‍ തേടി.കനേഡിയന്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് ആന്‍ഡ്രോളജി സൊസൈറ്റിയുടെ കണക്കനുസരിച്ച് 2022 ആയപ്പോഴേക്കും 1524 ല്‍ അധികം പേര്‍ ട്രീറ്റ്‌മെന്റ് തേടി.  എഗ് ഫ്രീസിഗ് ട്രീറ്റ്‌മെന്റിനെക്കുറിച്ചുള്ള പഠനങ്ങള്‍ പരിമിതമാണ്. അനുയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ കഴിയാത്തത്, കുട്ടി ജനിക്കുന്നതിന് മുമ്പ് സാമ്പത്തിക സുരക്ഷ ഉറപ്പാക്കല്‍ തുടങ്ങി നിരവധി കാരണങ്ങളാണ് എഗ് ഫ്രീസിഗ് തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് പാന്‍ഡെമിക് സമയത്ത് എഗ് ഫ്രീസിംഗ് ട്രീറ്റ്‌മെന്റുകളില്‍ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

Leave a comment

Your email address will not be published. Required fields are marked *