കാനബീസ് ഉപയോഗം പുതിയ ആൻസൈറ്റി ഡിസോർഡറിന് കാരണമാക്കുകയോ നിലവിലുള്ള ആൻസൈറ്റിയെ വർധിപ്പിക്കുകയോ ചെയ്യുന്നതായി പഠനം. 2008 ജനുവരി മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിൽ 12 ദശലക്ഷം ആളുകളുടെ ആരോഗ്യ വിവരങ്ങൾ പഠനത്തിൽ ഉൾപ്പെടുത്തി. കാനബീസ് ഉപയോഗിച്ച് അത്യാഹിത വിഭാഗത്തിലെത്തിയ 27.5% ആളുകൾക്ക് മൂന്ന് വർഷത്തിനുള്ളിൽ ആദ്യമായി ആൻസൈറ്റി ഡിസോർഡർ കണ്ടെത്തി. കാനബീസ് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഉപയോഗിക്കുന്നവരിൽ ആൻസൈറ്റി ഡിസോർഡർ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനം കണ്ടെത്തി.
പഠനത്തിന്റെ പ്രധാന രചയിതാവ് ഡോ. ഡാനിയൽ മൈറൻ പറയുന്നതനുസരിച്ച്, പൊതുജനസംഖ്യയിൽ 3 വർഷത്തിനിടെ ആൻസൈറ്റി ഡിസോർഡറുമായി ആശുപത്രിയിലോ ഔട്ട്പേഷ്യന്റ് വിഭാഗത്തിലോ സഹായം തേടിയവരുടെ എണ്ണം 5.6 ശതമാനംആണ്. ഇതിനോട് താരതമ്യം ചെയ്യുമ്പോൾ,കാനബീസ് ഉപയോഗിച്ചവരിൽ ഈ കാരണത്താൽ ആശുപത്രിയിലെത്തിയവരുടെ ശതമാനം 27.5 ആണ്.
മൈറൻ പറയുന്നതനുസരിച്ച്, കഞ്ചാസ് ഉപയോഗിച്ച് ആളുകൾ ആശുപത്രിയിലെത്തുന്നത് ആൻസൈറ്റി ഡിസോർഡർ കൊണ്ട് മാത്രമല്ല. മതിഭ്രമങ്ങൾ, അമിതമായ ലഹരി അനുഭവപ്പെടുകയും ദിശയറിയാതെയാവുക, പിൻവലിക്കൽ ലക്ഷണങ്ങൾ എന്നിവ പോലുള്ള മറ്റ് കാരണങ്ങളും ഉണ്ടാകാം.
കാനബീസ് ഉപയോഗിക്കുന്നവരിൽ ആൻസൈറ്റി ഡിസോർഡർ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് പ്രത്യേകിച്ച് 24 വയസ്സിന് താഴെയുള്ള പുരുഷന്മാരിൽ കൂടുതലാണെന്നതും പഠനം പറയുന്നു.
